കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം ഇറങ്ങിത്തുടങ്ങി: നെടുമ്പാശ്ശേരിയില്‍ ഞായറാഴ്ച്ച സര്‍വീസ് പുനഃരാരംഭിക്കും

Google Oneindia Malayalam News

കൊച്ചി: വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്ന നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഞായറാഴ്ച്ച വൈകീട്ട് 3 മണിയോടെ തന്നെ സര്‍വ്വീസ് പുനരാരംഭിക്കും. റണ്‍വെ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് സിയാല്‍ ഡയറക്ടര്‍ അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയിരുന്ന എട്ടുവിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള തുടര്‍ സര്‍വ്വീസുകള്‍ക്കായി പോയി.

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

യാത്രക്കാരില്ലാതെയാണ് ആറ് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് പോയത്. ബാക്കിയുള്ള രണ്ട് വിമാനങ്ങള്‍ വിമാനത്താവളം തുറന്നതിന് ശേഷം യാത്രക്കാരുമായി പുറപ്പെടുമെന്നാണ് വിവരം. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് ഇവിടെ നിന്നും വെള്ളം പുറത്തേക്ക് എത്തിക്കുന്നത്. ഞാറാഴ്ച്ച വൈകീട്ടോടെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിയാല്‍ അറിയിച്ചു.

kochi

പെരിയാറിന്‍റെ കൈവഴിയായ ചെങ്ങല്‍ത്തോട്ട് വഴി റണ്‍വേയിലേക്ക് വെള്ളം കയറിയതോടെ വ്യാഴാഴ്ച്ച രാത്രിയോടെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കനത്ത മഴയില്‍ വിമാനത്താവളത്തിന്‍റെ മതില്‍ ഇടിയുകയും ചെയ്തിരുന്നു. വിമാനത്താവളം അടക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

പ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലപ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

English summary
kerala floods: nedumbassery airport restart operations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X