Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി: മരിച്ചവരുടെ എ​ണ്ണം 38 ആയി

മലപ്പുറം: ഉരുള്‍പൊട്ടലില്‍ വലിയം ദുരന്തം സംഭവിച്ച നിലമ്പൂരിലെ കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 39 ആയി20 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പതിനാലോളം മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തിരച്ചില്‍ നടത്തുന്നത്. മഴ മാറിനില്‍ക്കുന്നതിനാല്‍ തിരച്ചില്‍ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.

ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. ജിപിആര്‍ സംവിധാനം ഉപയോഗിച്ചും കവളപ്പാറിയില്‍ തെരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞറുടെ സംഘം ഇന്ന് കവളപ്പാറയില്‍ എത്തുന്നുണ്ട്. തുടര്‍ച്ചയായ പത്താംദിവസമാണ് കവളപ്പാറയില്‍ തെരച്ചില്‍ നടക്കുന്നത്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടായത് .

kavalappara

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന വയനാട് പുത്തുമലയിലും ജിപിആര്‍ സംവിധാനം എത്തിക്കാനാണ് ശ്രമം. പുത്തുമലയിലും ഇന്നലെ രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ നാല് ദിവസമായി പുത്തുമലയില്‍ നിന്ന് ആരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 17 പേരെ കാണാതായതില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

Recommended Video

cmsvideo
    കവളപ്പാറയിലെ കണ്ണീര്‍ കാഴ്ചകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+