Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി ഡാം തുറക്കുമെന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊന്‍മുടി ഡാം തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി. വൈകീട്ട് 5.30 ചെറിയതോതിലാകും ഡാം തുറന്നുവിടുക. അതേസമയം ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 34 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇന്ന് 4.46 അടിയാണ് വെള്ളം ഉയര്‍ന്നത്. നിലവില്‍ 2335.86 അടിയാണ് ജലനിരപ്പ്.

 cheruthonidam

ഇടമലയാറില്‍ 41 ശതമാനവും കക്കിയിലും പമ്പയിലും 35 ശതമാനം വീതവുമാണ് നിറഞ്ഞിട്ടുള്ളതെന്ന്. നിലവില്‍ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിലാണ് ഡാം തുറന്നിരിക്കുന്നത്.

നിലവില്‍ വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 19 ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി നേരത്തേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+