കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ ഒരു ഡാം കൂടി തുറക്കുന്നു; പൊന്‍മുടി ഡാം തുറക്കുമെന്ന് മന്ത്രി എംഎം മണി

Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊന്‍മുടി ഡാം തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി. വൈകീട്ട് 5.30 ചെറിയതോതിലാകും ഡാം തുറന്നുവിടുക. അതേസമയം ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 34 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇന്ന് 4.46 അടിയാണ് വെള്ളം ഉയര്‍ന്നത്. നിലവില്‍ 2335.86 അടിയാണ് ജലനിരപ്പ്.

 cheruthonidam

ഇടമലയാറില്‍ 41 ശതമാനവും കക്കിയിലും പമ്പയിലും 35 ശതമാനം വീതവുമാണ് നിറഞ്ഞിട്ടുള്ളതെന്ന്. നിലവില്‍ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിലാണ് ഡാം തുറന്നിരിക്കുന്നത്.

നിലവില്‍ വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 19 ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി നേരത്തേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.

<strong> ഇന്ന് പുതിയ അധ്യക്ഷന്‍? ഇടപെട്ട് രാഹുല്‍ ഗാന്ധി, അ‍ഞ്ച് ഗ്രൂപ്പ് തിരിഞ്ഞ് മാരത്തണ്‍ ചര്‍ച്ച</strong> ഇന്ന് പുതിയ അധ്യക്ഷന്‍? ഇടപെട്ട് രാഹുല്‍ ഗാന്ധി, അ‍ഞ്ച് ഗ്രൂപ്പ് തിരിഞ്ഞ് മാരത്തണ്‍ ചര്‍ച്ച

<strong>വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്</strong>വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്

<strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്</strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

English summary
Kerala floods;one more dam to open in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X