പുത്തുമലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ആകെ 12 പേർ, ഇനി കണ്ടെത്തേണ്ടത് 5 പേരെ
മേപ്പാടി: വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട് മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുത്തുമലയ്ക്ക് അടുത്ത് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സ്ത്രീയുടേതാണ് മൃതദേഹം. ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ മൃതദേഹവും രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആരുടെ മൃതദേഹമാണ് എന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
മൃതദേഹം ആരുടേതാണ് എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ നീക്കം. രണ്ട് പേര് മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൃതദേഹം ഡിഎന്‍എ പരിശോധന നടത്തിയ ശേഷം മാത്രം വിട്ട് കൊടുത്താല്‍ മതിയെന്ന് തീരുമാനിച്ചത്.

പൊള്ളാച്ചി സ്വദേശി ഗൗരീ ശങ്കര്‍, പുത്തുമല സ്വദേശി അണ്ണയ്യ എന്നിവരുടെ ബന്ധുക്കള്‍ ആണ് മൃതദേഹത്തിന് അവകാശം ഉന്നയിച്ച് രംഗത്ത് വന്നത്. ആദ്യം അണ്ണയ്യയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഗൗരി ശങ്കറിന്റെ ബന്ധുക്കള്‍ അവകാശം ഉന്നയിച്ച് രംഗത്ത് വന്നതോടെ ഡിഎന്‍എ പരിശോധന തീരുമാനിക്കുകയായിരുന്നു. ഇതുവരെ പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 12 ആയിരിക്കുകയാണ്.
ഇനി 5 പേരുടെ മൃതദേഹങ്ങളാണ് പുത്തുമലയില്‍ നിന്ന് കണ്ടെത്താനുളളത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ സൂചിപ്പാറയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്ത സാഹചര്യത്തില്‍ തിരച്ചില്‍ ആ പ്രദേശത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുയാണ്. ഹൈദരാബാദില്‍ നിന്നും ജിപിആര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications