കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ തിളങ്ങിയത് പടന്ന ടീം; സന്നദ്ധ സേവനത്തിന് ഖത്തറില്‍ നിന്നെത്തി, ഇടപെടല്‍ ശ്രദ്ധേയം

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രളയ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് പടന്നയില്‍ നിന്നുള്ള യുവ സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായി. സംസ്ഥാനത്ത് വന്‍ ദുരിതം വിതച്ച പ്രളയത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ നൂറോളം ചെറുപ്പക്കാരാണ് പടന്നയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിയത്. കൊച്ചിയിലും ഇവര്‍ സജീവമാണ്.

Kerala

എറണാകുളം, ചെങ്ങന്നൂര്‍, ആലപ്പുഴ കേന്ദ്രീകരിച്ചാണ് പടന്നയില്‍ നിന്നുള്ള യുവാക്കള്‍ പ്രവര്‍ത്തിച്ചത്. ഓഗസ്റ്റ് 15ന് 30 അംഗ പടന്ന സംഘം കൊച്ചിയല്‍ എത്തിയിരുന്നു. വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് ഇവരെത്തിയത്. രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായ ഇവര്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഫണ്ട് ശേഖരിക്കാനും മുന്നിലുണ്ടായിരുന്നു. പിന്നീട് ഏഴ് ക്ലബ്ബുകളില്‍ നിന്നായി 60 അംഗ പടന്ന സംഘം വീണ്ടും കൊച്ചിയിലെത്തി. ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കളുമായിട്ടാണ് ഇവരെത്തിയത്.

ഗള്‍ഫില്‍ കച്ചവടമുള്ള ഷബീര്‍ അലിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഓണ്‍ലൈന്‍ വഴി സഹായങ്ങള്‍ സ്വരൂപിക്കുകയും വിതരണം ചെയ്യുന്നുമുണ്ട് പടന്നയില്‍ നിന്നെത്തിയ ദുരിതാശ്വാസ സംഘം.

ഓഗസ്റ്റ് 17ന് ശേഷം പടന്നയില്‍ നിന്ന് 25 ലോറികളിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ചരക്കുകള്‍ എത്തിച്ചത്. ഇടപ്പള്ളി കേന്ദ്രീകരിച്ചാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. പടന്ന സ്വദേശിക്ക് ഇടപ്പള്ളിയില്‍ ഹോട്ടലുണ്ട്. ഇദ്ദേഹത്തിന്റെ ഹോട്ടല്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ചരക്കുകളുടെ സംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.

ഖത്തര്‍ റേഡിയോ നിലയത്തില്‍ ജോലി ചെയ്യുന്ന സുഹൈര്‍ ഇസ്മാഈലും സംഘത്തിനൊപ്പമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ വേണ്ടി മാത്രം ഓഗസ്റ്റ് 17ന് കേരളത്തിലെത്തിയതാണ് സുഹൈര്‍. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നേരിട്ട് ടിക്കറ്റ് ലഭിച്ചില്ല. തുടര്‍ന്ന് ഗോവയിലേക്ക് ടിക്കറ്റെടുത്തു. ട്രെയിന്‍മാര്‍ഗം കോഴിക്കോടെത്തുകയായിരുന്നുവെന്നും സുഹൈര്‍ പറഞ്ഞു.

English summary
Kerala floods: Padanna Village is part of relief team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X