കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ആശ്വാസം; മഴ കുറഞ്ഞു.. ഡാമില്‍ നിന്നുള്ള വെള്ളത്തിന്‍റെ അളവ് കുറച്ചു

Google Oneindia Malayalam News

പാലക്കാട്: മഴ കുറഞ്ഞതോടെ പാലക്കാടെ തുറന്ന അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ തോത് കുറച്ചെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍. മൂന്ന് അണക്കെട്ടുകളിലെ ഉയര്‍ത്തിയ ഷട്ടറുകളാണ് ഘട്ടം ഘട്ടമായി താഴ്ത്തിയത്.

rainpalakkad-

കഴിഞ്ഞ ദിവസമാണ് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്ന കാഞ്ഞിരപ്പുഴ, മംഗലം വാളയാര്‍ ഡാമുകള്‍ തുറന്നത്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടര്‍ ഉയര്‍ത്തിയത് നിലവില്‍ 60 സെന്‍റീമീറ്ററാക്കി കുറച്ചിട്ടുണ്ട്. മംഗലംഡാമിന്‍റെ ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്.വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുകയാണ്.

അതേസമയം ഇടുക്കിയില്‍ മഴ ശക്തമായതോടെ ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊന്‍മുടി ഡാം തുറന്നുവിടുമെന്ന് മന്ത്രി എംഎം മണി അറിയിച്ചിട്ടുണ്ട്.

നിലവില്‍ വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 19 ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി നേരത്തേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.

<strong> വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്</strong> വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അറസ്റ്റ്; കര്‍ശന നടപടിയുമായി പോലീസ്

<strong>മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്‍എ</strong>മഴ കുറഞ്ഞു.. മൂവാറ്റപ്പുഴ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു, ആശ്വാസം പങ്കുവെച്ച് എംഎല്‍എ

<strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്</strong>അച്ചൻകോവിലാറില്‍ ജലനിരപ്പ് ഉയരുന്നു: പരിസര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

English summary
Kerala floods; palakkad dam developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X