കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക അടയാളങ്ങളോടെ എത്തുന്നവരെ ക്യാമ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രത്യേക ചുമതലനല്‍കിയിട്ടുള്ളവരല്ലാതെ ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായ യാതൊരു അന്തരീക്ഷവും ക്യാമ്പിനകത്ത് ഉണ്ടാക്കാന്‍ പാടില്ലെന്നും ക്യാമ്പിനകത്തേക്ക് പ്രത്യേക അടയാളങ്ങളുമായി കടക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ലെന്ന് പ്രചാരണം രാഷ്ട്രീയ താല്‍പര്യത്തോടെയെന്ന് കോടിയേരി ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ലെന്ന് പ്രചാരണം രാഷ്ട്രീയ താല്‍പര്യത്തോടെയെന്ന് കോടിയേരി

ദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെങ്കിലും പ്രത്യേക അടയാളങ്ങളോടെ ആരും ക്യാമ്പില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള സാധനങ്ങള്‍ നല്‍കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണം. അതൊടൊപ്പം തന്നെ അനാവശ്യ സാധനങ്ങള്‍ ക്യാമ്പുകളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

pinarayi

സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ അതത് ജില്ലാ കളക്ടര്‍മാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളില്‍ പോയി ആരേയും കാണരുത്. ക്യാമ്പില്‍ കഴിയുന്നവരെ കാണാന്‍ പുറത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും സാന്നിധ്യവും ക്യാമ്പുകളില്‍ ഉണ്ടാകുന്നുണ്ട്. ഇത് തടയാന്‍ പൊലീസിന് കഴിയണം. ദുരിതാശ്വാസ ക്യാംപിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാംപ് സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്

കവളപ്പാറയില്‍ മണ്ണിനടിയില്‍പെട്ടവരെ രക്ഷപെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസേനയും അഗ്നിശമനസേനയുമെല്ലാം രംഗത്തുണ്ട്. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ അവിടെ എത്തിക്കാന്‍ കഴിഞ്ഞു. മലപ്പുറം ജില്ലയില്‍മാത്രം കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകളും എഞ്ചിനീയറിങ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്. മലപ്പുറം വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേയുടെ ഒരു ടീമുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English summary
kerala floods: cm pinarayi vijayan press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X