അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ.. ഉഡായിപ്പ് നന്മമരങ്ങളെ ഓടിക്കണമെന്ന് കളക്ടർ ബ്രോ
തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അതിവേഗം ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രളയ ദുരിതാശ്വാസത്തിന് എന്ന് പറഞ്ഞ് സ്വകാര്യ അക്കൌണ്ടുകളിലേക്ക് പണം ഇടാൻ ആവശ്യപ്പെട്ട് ചിലർ രംഗത്തുണ്ട്. അത്തരക്കാരെ കണ്ടം വഴി ഓടിക്കാൻ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് കളക്ടർ ബ്രോ പ്രശാന്ത് നായർ ഐഎഎസ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' കുറേ കൂട്ടായ്മ ടീംസ് ഇറങ്ങീട്ടുണ്ട്. നിങ്ങളുടെ പോക്കറ്റിലെ പണം ചോദിക്കും. അവർക്ക് 'നന്മ' ചെയ്യാൻ മുട്ടി വയ്യാണ്ടായിട്ടാ. പണം സ്വകാര്യ അക്കൗണ്ടിലേക്കോ ക്യാഷായിട്ടോ ചോദിക്കും. (പരിചയക്കാരോ കൂട്ടുകാരോ ഏകോപിപ്പിക്കാൻ പിരിവിടുന്ന കാര്യമല്ല പറയുന്നത്)

ബ്രോസ്, ദുരിതാശ്വാസത്തിന്റെ പേരിൽ പേർസണൽ അക്കൗണ്ടിലേക്കു സംഭാവനകൾ അയക്കുന്നത് മാക്സിമം ഒഴിവാക്കുക. നിങ്ങൾക്ക് നിങ്ങളുടെ പണം ചെലവാക്കാൻ എന്തിന് വേറൊരു സൂര്യോദയം? സാധനസാമഗ്രികൾ നിങ്ങൾക്ക് തന്നെ വാങ്ങി ജില്ലാതലത്തിലെ കളക്ഷൻ പോയിന്റുകൾ വഴിയോ വിശ്വസ്തരായ സംഘടനകൾ വഴിയോ കൊടുത്തയക്കാവുന്നതേ ഉള്ളൂ.
പണമായിട്ട് കൊടുക്കാനാണെങ്കിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ട് (CMDRF) ആണ് ബെസ്റ്റ് ഓപ്ഷൻ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത, നല്ല ട്രാക്ക് റക്കോർഡുള്ള സന്നദ്ധ സംഘടനകൾ. ഉഡായിപ്പുകൾ എന്ന് ഫീൽ ചെയ്യുന്ന കേസുകൾ പോലീസിൽ അറിയിക്കുക. ഇത്തരം പിരിവുകളും ദുരന്തനിവാരണ നിയമത്തിൽ കുറ്റകരമാണ്. അന്യന്റെ പോക്കറ്റിലെ പണം കണ്ട് പുണ്യം ചെയ്യാനിറങ്ങുന്ന പിരിവുകാരെ കാണുമ്പം താഴെക്കാണുന്ന എക്സ്പ്രഷൻ ഇട്ടാ മതി. CMDRF ഉള്ളപ്പൊ എന്തിന് വേറൊരു സൂര്യോദയം?'' എന്നാണ് പോസ്റ്റ്.
Recommended Video
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications