കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൊവിനോ തോമസിന് പിന്നാലെ പൃഥ്വിരാജും; ഒരു ലോഡ് സാധനങ്ങൾ കയറ്റി അയച്ചു, നന്ദി അറിയിച്ച് ഇന്ദ്രജിത്ത്!

Google Oneindia Malayalam News

കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി കേരളമൊട്ടാകെ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയണ് നാം കാണുന്നത്. അതിൽ സിനിമ താരങ്ങളും പിന്നോട്ടല്ല. ഇന്ദ്രജിത്തും പൂർണ്ണിമയും അവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രളയ ദുരിതം പേറുന്നവർക്ക് സാന്ത്വനവുമായി രസജീവമായി തന്നെ രംഗത്തുണ്ട്. നടൻ ടൊവിനോ ഒരു ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്.

<strong>കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം!</strong>കവളപ്പാറയിൽ നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് 3 മൃതദേഹങ്ങൾ; മരണം 33 ആയി, ഇനി 26 പേരെ കണ്ടെത്തണം!

എന്നാൽ ഇതിന് പിന്നാലെ പൃഥ്വിരാജും വയനാട്ടിലേക്ക് സാധനൾ അയച്ചു. വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ അയക്കാന്‍ പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് കൊച്ചിയില്‍ നിന്നു പുറപ്പെടുന്നത്. 'അന്‍പോടു കൊച്ചി’ എന്ന പോയന്റില്‍ നിന്നുമാണ് ഇതു യാത്ര തിരിക്കുന്നത്.

Prithviraj

നന്ദി രാജു എന്നെഴുതിയ പോസ്റ്റിലിട്ട ഹാഷ്ടാഗുകളിലൊന്ന് 'ബ്രദര്‍ലൗ' എന്നാണ്. തിരുനെല്ലിയിലേക്കുള്ള 26-ാമത്തെ ട്രക്കാണിതെന്നും ഇന്ദ്രജിത്ത് പോസ്റ്റില്‍ പറയുന്നു. ഇത്തവണ പ്രളയ ദുരിതാശ്വാസ കളക്ഷൻ പോയിന്റിലാണ് ഇന്ദ്രജിത്തും കുടുംബവും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിക്ക് ഈ പോയിന്റിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.

English summary
Kerala floods; Prithviraj's help to Thirunelli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X