എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ... അവിടേയും വായ്പ പണപ്പിരിവ്; അത് വേണ്ടെന്ന്
തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകളാണ് എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. വീടുകളിലേക്ക് തിരിച്ചെത്തിയാല്‍ തന്നേയും ജീവിതം എങ്ങനെ തുടങ്ങണം എന്നറിയാതെ പകച്ചുനില്‍ക്കുന്നവര്‍ ആണ് അവര്‍.
എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ചെന്ന് പോലും സ്വകാര്യ ബാങ്കുകാര്‍ പണപ്പിരിവ് നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പലരും പലയിടങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ ആണ്. എന്നാല്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും എല്ലാം വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ സ്വകാര്യ ബാങ്കുകള്‍ ഇതൊന്നും പരിഗണിക്കാതെ ക്യാമ്പുകളില്‍ ചെന്ന് പോലും പണപ്പിരിവ് നടത്തുകയാണ്.
കോഴിക്കോട്ടെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ സ്വകാര്യ ബാങ്ക് ജീവനക്കാര്‍ എത്തി വായ്പ എടുത്തവരെ ഭീഷണിപ്പെടുത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
Recommended Video

കേരളത്തിന് വേണ്ടി സംഭാവന ചെയ്യൂ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications