കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം മഴക്കെടുതിയില്‍: അവധിയെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടര്‍, പുതിയ വിവാദം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതിനെ തിരെ പ്രതിഷേധം. മഴക്കെടുതി കണക്കിലെടുത്ത് അവധികള്‍ ഒഴിവാക്കണമെന്ന് റെവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടക്കമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അവധി. കെ ഗോപാലകൃഷ്ണന്‍ ഐഎഎസാണ് ഇതോടെ വിവാദത്തിലായിട്ടുള്ളത്. പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മറ്റ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. കേരളത്തില്‍ മഴക്കെടുതി മൂലമുള്ള മരണം 60ലെത്തി നില്‍ക്കുമ്പോഴും ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്.

സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു: റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍, മരണസഖ്യം 61 ആയിസംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു: റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍, മരണസഖ്യം 61 ആയി

കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലാ കളക്ടാറായിരുന്ന ഡോ വാസുകിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ പ്രളയ കാലത്ത് മറ്റ് ജില്ലകളിലേയ്ക്ക് അവശ്യ വസ്തുുക്കള്‍ ശേഖരിച്ച് എത്തിച്ചത്. വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകും ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ ആവശ്യമില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് ആലോചിക്കാമെന്നും ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതും പിന്നീട് വിവാദമായിരുന്നു.

districtcollectortvm

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലയിലെ സന്നദ്ധ സംഘടനകളും അവശ്യ വസ്തുുക്കള്‍ ശേഖരിച്ച് പ്രളയത്തില്‍പ്പെട്ടവര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. കുടുംബത്തിലുള്ള എന്തോ ചടങ്ങിന് വേണ്ടിയാണ് ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരത്തെ തന്നെ അവധിക്ക് അനുമതി വാങ്ങിയതെന്നാണ് സൂചനകള്‍. അതേസമയം അവധി ഒരു ദിവസമാക്കി വെട്ടിച്ചുരുക്കി തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പക്ഷം. എഡിഎം വിനോദായിരുന്നു ഈ സമയം കളക്ടറുടെ ചുമതല വഹിച്ചത്.

അതേസമയം കളക്ടറുടെ പ്രസ്താവനക്കെതിരെ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പിന്‍വലിക്കണമെന്നുമാണ് മേയര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കളക്ടറുടെ നിലപാട് അപവാദ പ്രചാരണങ്ങളെ സഹായിക്കുന്നതാണെന്നും അവശ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും മേയര്‍ ചൂണ്ടിക്കാണിച്ചു. സാധനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Kerala floods- Protest against Thiruvananthauram district collector over leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X