Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളപ്പാറയിലേക്ക് മിലിട്ടറി എന്‍ജിനീയറിങ്ങ് വിഭാഗത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ

മലപ്പുറം: കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മിലിറ്ററി എന്‍ജിയര്‍ വിഭാഗത്തെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരാനുള്ള ശ്രമം നടത്തുമെന്ന് പിവി അനവര്‍ എംഎല്‍എ. എന്നാല്‍ ആര് വന്നാലും നാല്‍പത് അടി ഉയരത്തിലുള്ള കുഴമ്പ് രൂപത്തിലുള്ള ചെളിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതെന്നും ഇത് ദുഷ്കരമാണെന്നും എംഎല്‍എ പറഞ്ഞു.

 anwarkavalapparan

പ്രദേശത്ത് പല സ്ഥലങ്ങളിലും ചെറിയ ഉരുള്‍പ്പൊട്ടല്‍ നടക്കുന്നുണ്ട്. അല്‍പം മുന്‍പ് വരെ ഉരുള്‍പ്പൊട്ടിരുന്നുവെന്നാണ് അറിഞ്ഞത്. പല പ്രദേശങ്ങളും മണ്ണിനടിയില്‍ ആണെന്നും എംഎല്‍എ പറഞ്ഞു. കവളപ്പാറയില്‍ നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് നാല് പേരുടെ മൃതദേഹങ്ങളും ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്.

ഇന്ന് രാവിവെ 10.30 നും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാല്‍ തിരിച്ചില്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. നില്‍ക്കുന്നിടം തന്നെ താഴ്ന്ന് പോകുന്ന അവസ്ഥയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍. പ്രദേശത്ത് 63 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.2 വീടുകൾ പൂർണ്ണമായും മണ്ണിനടിയുലി‍ പെട്ടെന്നാണ് ജനപ്രതിനിധികൾ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും 40 അടിയിലേറെ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്.

അതേസമയം വയനാട് പുത്തുമലയില്‍ ഇതുവരെ ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഇന്ന് അജിത എന്ന സ്ത്രീയുടെ ശരീരമാണ് കണ്ടെടുത്തത്. എട്ടുപേരെ കൂടി ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+