കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഞായറാഴ്ച എത്തും! വയനാട്, മലപ്പുറം കലക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും

കൊച്ചി: വയനാട്ടില്‍ ദുരന്തമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ രാഹുല്‍ ഗാന്ധി എത്തുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം കോഴിക്കോട് എത്തുക. വയനാട് മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും രാഹുല്‍ പ്രവര്‍ത്തിക്കുക. ഇരു സ്ഥലങ്ങളിലേയും ദുരന്ത ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.

rahulwayandnew-

ഞായറാഴ്ച വൈകീട്ട് ആണ് രാഹുല്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങുക. തുടര്‍ന്ന് മലപ്പുറം കളക്ട്രേറ്റില്‍ നടക്കുന്ന പ്രളയ അവലോകന യോഗത്തില്‍ പങ്കെടുക്കും. പിന്നീട് തിങ്കളാഴ്ചയാകും വയനാട് സന്ദര്‍ശിക്കുക. നേരത്തേ കേരളത്തില്‍ എത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.

പിന്നാലെ കനത്തമഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാരുമായി രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. വയനാട്ടിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും മേഖലയ്ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ശക്തമായി പാലിക്കണമെന്നും അധികൃതക്‍ വ്യക്തമാക്കി.

English summary
Kerala floods; Rahul gandhi to reach Wayanadu tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X