Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏറെ അഭിമാനത്തോടെയാണ് ഞാൻ വയനാട്ടിൽ നിന്നും മടങ്ങുന്നത്'.. രാഹുല്‍ ഗാന്ധി

വയനാട്: ഏറെ അഭിമാനത്തോടെയാണ് താന്‍ വയനാട്ടിൽ നിന്നും മടങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. ആർത്തലച്ച ദുരിതത്തിലും അസാമാന്യമായ ധീരതയും അശ്രാന്ത പരിശ്രമവുമാണ് തന്‍റെ മണ്ഡലത്തിലെ ജനത കാഴ്ച വെച്ചത്. വയനാട്ടിലെ എന്റെ പ്രിയപ്പെട്ട ജനതയെ പ്രതിനിധീകരിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 rahulwaya

ഞായറാഴ്ച വൈകീട്ടോടെയാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ നിലംബൂരിലെ കവളപ്പാറയിലേയും വയനാട്ടിലെ പുത്തുമലയിലേയും ജനങ്ങളെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം കേട്ടും മറുപടി പറഞ്ഞും രണ്ട് ദിവസമായി മണ്ഡലത്തില്‍ തുടരുകയായിരുന്നു രാഹുല്‍.

പ്രളയവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താനില്ല. പുനരധിവാസമാണ് പ്രധാനം.നഷ്ടപരിഹാരം നൽകുന്നതിനടക്കം കേന്ദ്ര സഹായം വേണമെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

കൂടുതല്‍ ദിവസം മണ്ഡലത്തില്‍ തുടരണമെന്ന് രാഹുല്‍ കേരള നേതാക്കളോട് അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ രാഹുലിനോട് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+