കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി രാഹുല്‍; ക്യാമ്പുകളും സന്ദര്‍ശിക്കുന്നു

Google Oneindia Malayalam News

വയനാട്: ദുരന്തബാധിത മേഖലകള്‍ നേരിട്ട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടിയ കവളപ്പാറായിലാണ് അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. പ്രദേശങ്ങളുടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട് അവരുമായി സംവദിച്ചാണ് രാഹുല്‍ മുന്നോട്ട് പോകുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അദ്ദേഹത്തിനൊപ്പം ഉണ്ട്.

kavalappara

എടവണ്ണ, പോത്തുകല്ല് ഉള്‍പ്പടെയുള്ള ദുരിതാശ്വാസ ക്യാമ്പുകളും മരിച്ചവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് മലപ്പുറം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.മലപ്പുറത്തെ സന്ദര്‍ശനത്തിന് ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വയനാട്ടിലും അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.

നേരത്തേ കേരളത്തില്‍ എത്താന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. പിന്നാലെ കനത്തമഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടര്‍മാരുമായി രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

<strong>പാര്‍ട്ടിയെ നയിച്ചത് നീണ്ട 19 വര്‍ഷം: പ്രതിസന്ധിയില്‍ സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്</strong>പാര്‍ട്ടിയെ നയിച്ചത് നീണ്ട 19 വര്‍ഷം: പ്രതിസന്ധിയില്‍ സോണിയ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്

<strong>'ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ്; ദയവായി തെറിവിളി ഒഴിവാക്കൂ" title="'ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ്; ദയവായി തെറിവിളി ഒഴിവാക്കൂ"" />'ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ്; ദയവായി തെറിവിളി ഒഴിവാക്കൂ"

English summary
Kerala Floods;Rahul reaches Kavalappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X