Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി മരണം: രാജ്യത്ത് രണ്ടാം സ്ഥാനത്തായി കേരളം, ഓഗസ്റ്റ് 12 വരെ റിപ്പോര്‍ട്ട് ചെയ്തത് 813 മരണം

ദില്ലി: മഴക്കെടുതിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്ത്. 2016 മുതല്‍ 2019 ഓഗസ്റ്റ് 12 വരെ മഴക്കെടുതി മൂലം കേരളത്തില്‍ 813 പേര്‍ മരിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഏറ്റവും കൂടുതല്‍ മരണസംഖ്യ ഉയര്‍ന്നത് കഴിഞ്ഞ പ്രളയാകാലത്താണ്. ഇതടക്കം 2018-19 കാലയളവില്‍ 477 പേര്‍ മരിച്ചെന്നാണ് കണക്ക്. 2016-17 ല്‍ 48, 2017-18 ല്‍ 221, 2019-20 ല്‍ ജൂലൈ വരെ 10, അതിന് ശേഷം ഇതുവരെ 87 പേരും മരിച്ചെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.

2016 മുതല്‍ 2019 ഓഗസ്റ്റ് 12 വരേയുള്ള കാലയളവില്‍ മഴയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ നഷ്ടമായത് ബിഹാറിലാണ്. നാല്‍ വര്‍ഷക്കാലയളവില്‍ 970 പേരാണ് ബീഹാറില്‍ മരിച്ചത്. 2017-18കാലയളവിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 649 പേര്‍ മരിച്ചു. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ബംഗാളാണ്. 663 പേരാണ് 4 വര്‍ഷക്കാലയളവില്‍ ബംഗാളില്‍ മരിച്ചത്.

rain

മഹാരാഷ്ട്ര-522, ഹിമാചല്‍പ്രദേശ്-458, ഗുജറാത്ത്-458, അസം-367, തമിഴ്നാട്-363, ഉത്തര്‍പ്രദേശ്-315, ഉത്തരഖണ്ഡ്-251, കര്‍ണാടക 204 എന്നിങ്ങനെയാണ് 2016 മുതലുള്ള മരണനിരക്ക്. 2016- 2019 ൽ 76,891 കന്നുകാലികള്‍ക്കും കേരളത്തിൽ ജീവന്‍ നഷ്ടമായി. 7 ലക്ഷത്തോളം വീടുകൾക്കാണ് ഇക്കാലയളവില്‍ നാശം സംഭവിച്ചത്.

Recommended Video

cmsvideo
    കവളപ്പാറയില്‍ സംഭവിച്ച ഈ അത്ഭുതത്തിന് പിന്നില്‍ | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

    Name of Donee: CMDRF

    Account Number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+