Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തിന്‍റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ കാരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക പര്‍ച്ചേഴ്സിലൂടെ അവശ്യ സാധനങ്ങള്‍ ദുരിത്വാശ്വാസ ക്യാമ്പില്‍ എത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രളയാബാധിത പ്രദേശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശനം നടത്തും. പ്രളയത്തിന്‍റെ കാരണം ഗൗരവപരമായി ചര്‍ച്ച ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍ഡിആര്‍എഫ് യൂണിറ്റ് കേരളത്തില്‍ കൊണ്ടുവരാനുള്ള തീരുമാനം അട്ടിമറിച്ചത് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Recommended Video

cmsvideo
    കേരളത്തിലെ സ്ഥിതി വിചാരിച്ചതിനേക്കാള്‍ ഗുരുതരം
    rameshchennithala-

    അതേസമയം, മലബാര്‍ മേഖലയില്‍ മഴ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് പുത്തുമലയിലും കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായത് ഭീതി പടര്‍ത്തിയെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് എസ്പി അറിയച്ചു.

    വയനാട്ടിലേയും മലപ്പുറത്തേയും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ഥലം എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍ എത്തുന്നുണ്ട്. ഞാറാഴ്ച്ച വൈകീട്ടോടെ കോഴിക്കോട് എത്തുന്ന അദ്ദേഹം. വയനാട് മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും രാഹുല്‍ പ്രവര്‍ത്തിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+