കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്: ചെന്നിത്തല

Google Oneindia Malayalam News

കല്‍പ്പറ്റ: കഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉരുൾപൊട്ടൽ സംഭവിച്ച വയനാട് പുത്തുമലയിൽ സന്ദർശനം നടത്തിയ ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഒരു മല പൂർണമായി ഇടിഞ്ഞു താഴ്ന്നു കുത്തിയൊഴുകിയ നിലയിലാണ് ഈ പ്രദേശമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു..

ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്ആദ്യമെത്തിയ സാനിയോ പറഞ്ഞു.. കേരളമേ.. നിങ്ങളുടെ ശ്രദ്ധ കവളപ്പാറയിലേക്ക് തിരിയണം!! ദുരന്തം അതിഭീകരമാണ്

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഉരുൾപൊട്ടൽ സംഭവിച്ച വയനാട് പുത്തുമലയിൽ സന്ദർശനം നടത്തി. ഒരു മല പൂർണമായി ഇടിഞ്ഞു താഴ്ന്നു കുത്തിയൊഴുകിയ നിലയിലാണ് ഈ പ്രദേശം. മണ്ണിനടിയിൽ നിന്ന് ആളുകളെ രക്ഷിക്കുകയാണ് ആദ്യം വേണ്ടത്. മലവെള്ള പാച്ചിലിൽ ജനജീവിതത്തെ മുഴുവൻ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ്. മലയുടെ അപ്പുറം മൂന്ന് വാർഡിൽ ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്.

chennithala-

അവിടെ ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങളോ ഗ്യാസോ ഒന്നും കിട്ടുന്നില്ല എന്ന് പരാതിയാണ്.ഇക്കാര്യം സബ് കലക്ടറോട് പറഞ്ഞപ്പോൾ ഇതെല്ലാം പരിഹരിക്കാം എന്ന് ഉറപ്പ് നൽകി. കഴിഞ്ഞ ദുരന്തത്തിൽ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നത്. ഇപ്പോൾ ഇക്കാര്യം വിശദമായി സംസാരിക്കാനുള്ള സമയമല്ല, രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ഒരുമിച്ചു നിൽക്കാം.

ജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ

English summary
Kerala floods; ramesh chennithala's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X