Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ തുടരും; ഈ മൂന്ന് ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്, ഭീതിയൊഴിയാതെ ജനം

തിരുവനന്തപുരം: മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട്. വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

rainalert

Recommended Video

cmsvideo
    പ്രളയമുഖത്തിലും മലയാളിയുടെ ഒരുമ

    റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 204 മില്ലിമീറ്ററില്‍ കൂടുതൽ മഴയ്‌ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

    തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.അതേസമയം നാളെയും മഴ കനത്താല്‍ കണ്ണൂര്‍, വയനാട് പോലുള്ള ജില്ലകളില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കും.

    സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഏറ്റവും അധികം ബാധിച്ച ജില്ലയാണ് വയനാട്. ജില്ലയില്‍ ഇതുവരെ 24,990 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. . 186 ക്യാമ്പുകളാണ് വയനാട് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരും സമാനമാണ് സാഹചര്യം. പലയിടങ്ങളും വെള്ളത്തിനടിയിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+