Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴക്കെടുതിയില്‍ മരണം 95 ആയി

Recommended Video

cmsvideo
    കനത്ത മഴയെ തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    തിരുവനന്തപുരം:മലപ്പുറം കവളപ്പാറയില്‍ നിന്ന് 4 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയോതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 95 ആയി. . കവളപ്പാറയില്‍ ഇനി കണ്ടെത്താനുള്ളത് 36 പേരെയാണ്. കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നും തിരച്ചില്‍ തുടരും. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.

    മഴശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും പലസ്കൂളുകളും ദുരിതാശ്വാസ ക്യാംമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടേയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

    heavy-rainfall

    കണ്ണൂരിലെ പ്രൊഫഷണൽ കോളേജുകൾക്കും വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല. ഇന്ന് നടക്കേണ്ടിയിരുന്നു വവിധ സര്‍വ്വകലാശാലകളുടെ എല്ലാ പരീക്ഷകളും പിഎസ് സി വകുപ്പ് തല പരീക്ഷയും മാറ്റിയിട്ടുണ്ട്.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

    Name of Donee: CMDRF

    Account Number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+