കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു: രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, മരണസംഖ്യ 76 ആയി

Google Oneindia Malayalam News

live updates

Newest First Oldest First
9:29 PM, 11 Aug

തൃശൂരിൽ ക്യാമ്പിൽ നിന്ന് മടങ്ങവെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മംഗലത്ത് വീട്ടിൽ പ്രദീപൻ ആണ് മരിച്ചത്
9:29 PM, 11 Aug

രാജ്യം കേരളത്തിനൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങൾ ഉയർത്തണമെന്നും രാഹുൽ ഗാന്ധി
8:24 PM, 11 Aug

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 76 ആയി

സംസ്ഥാനത്തെ ഒരു ജില്ലയിലും നാളെ റെഡ് അലേർട്ട് ഇല്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്
8:24 PM, 11 Aug

സംസ്ഥാനത്തെ ഒരു ജില്ലയിലും നാളെ റെഡ് അലേർട്ട് ഇല്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്
7:25 PM, 11 Aug

ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായ ആൾ മരിച്ചു
7:25 PM, 11 Aug

കണ്ണൂർ പെരളശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. പെരളശ്ശേരി വാവോട് സ്വദേശി ഇക്ബാൽ( 39) ആണ് മരിച്ചത്
7:25 PM, 11 Aug

മഴക്കെടുതിയിൽ മരണം 75 ആയി
6:09 PM, 11 Aug

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി
6:08 PM, 11 Aug

കോട്ടയം മാണിക്കുന്നത്ത് തോട്ടില്‍ കാണാതായ ആളുടെ മൃതദേഹം കിട്ടി
5:02 PM, 11 Aug

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, മുന്‍ മന്ത്രി കെപി അനില്‍ കുമാര്‍ എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നു
4:58 PM, 11 Aug

പോത്തുക്കല്ലിലെ ദുരിതാശ്വാസ ക്യാംമ്പുകളാണ് രാഹുല്‍ സന്ദര്‍ശിക്കുന്നത്
4:50 PM, 11 Aug

രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാംമ്പുകള്‍ സന്ദര്‍ശിക്കുന്നു
4:44 PM, 11 Aug

കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ രണ്ടു ജില്ലകളിലേയും ചിലയിടങ്ങളില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
4:28 PM, 11 Aug

കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. രാഗിണി എന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്
3:18 PM, 11 Aug

വയനാട് എംപി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
2:28 PM, 11 Aug

കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണം 11 ആയി
1:42 PM, 11 Aug

മഴക്കെടുതി കേരളത്തില്‍ മരിച്ചവരുടെ എണ്ണം 68 ആയി
1:08 PM, 11 Aug

കോട്ടക്കുന്നില്‍ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അമ്മയുടേയും കുഞ്ഞിന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്
12:41 PM, 11 Aug

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി
12:10 PM, 11 Aug

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം
12:10 PM, 11 Aug

ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു രൂപ പോലും വക മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി. പ്രത്യേക അക്കൗണ്ടിലേക്കാണ് പണം എത്തുന്നത് . വിവരാവകാശം വഴി ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു
11:54 AM, 11 Aug

വയനാട്ടില്‍ മഴകുറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തതിന്‍റെ നാലിലൊന്നായി വയനാട്ടില്‍ മഴകുഞ്ഞു
11:13 AM, 11 Aug

കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വ്വീസുകൾ പുനരാരംഭിച്ചു.
11:11 AM, 11 Aug

പുത്തുമലയില്‍ നിന്ന് ഒരാളുടെ കൂടീ മൃതദേഹം കണ്ടെടുത്തു. ഇതോടെ പുത്തുമലയില്‍ മരിച്ചവരുടെ എണ്ണം പത്തായി
11:08 AM, 11 Aug

ശക്തമായ മടവീഴ്ച്ചയെ തുടര്‍ന്ന് കുട്ടനാട്ടില്‍ മൂന്ന് പാടങ്ങള്‍ വെള്ളത്തിനടിയില്‍
10:15 AM, 11 Aug

വയനാട് പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു
10:15 AM, 11 Aug

ആലപ്പുഴ- ചങ്ങനാശ്ശേരി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്തുനിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചിട്ടുള്ളത്
10:06 AM, 11 Aug

മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടങ്ങി
10:01 AM, 11 Aug

കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി
9:55 AM, 11 Aug

മലപ്പുറത്തെ സന്ദര്‍ശനത്തിന് ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വയനാട്ടിലും അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
READ MORE

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 75 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10 എന്നീ ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. മഴയുടെ ശക്തി കുറയുന്നതോടെ കവളപ്പാറയും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിമക്കാമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍..

flooding3
English summary
Kerala floods; red alert in 3 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X