കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെക്കൻ കേരളത്തിൽ വ്യാപക മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, കൊല്ലത്ത് പള്ളിക്കലാർ കരകവിഞ്ഞു!

Google Oneindia Malayalam News

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞതിന് പിന്നാലെ തെക്കൻ കേരളത്തിൽ ശക്തമായ മഴ. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

<strong>കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാകുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!</strong>കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാകുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!

കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ആലപ്പുഴയിൽ തുടർച്ചയായ ശക്തമായ മഴയില്ലെങ്കിലം ഇടവിട്ട് ശക്തമായി മഴപെയ്യുകയണ്. കഴിഞ്ഞ രാത്രി മഴ കുറഞ്ഞിരുന്നു എന്നാൽ ചൊവ്വാഴ്ച രാവിലെ മുതൽ ശക്തമായ മഴ പെയ്യുകയായിരുന്നു. എംസി റോഡിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നു. 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നുവെന്നാണ് റിപ്പോർട്ട്.

Rain


20 സെന്റി മീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്യാത്തതാണ് ജലനിരപ്പ് കുറയാന്‍ കാരണം. എന്നാൽ പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ആറായിരത്തിലധികം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴയാണ്. കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Kerala floods: Red alert on three districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X