ഇത് ഹിന്ദു രാഷ്ട്രം തന്നെയെന്ന് ടിജി മോഹന്‍ദാസ്... ലൈവില്‍ നികേഷ് കുമാര്‍ കൊടുത്ത മറുപടി!!! ഞെട്ടും
കൊച്ചി: ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ആണ് ടിജി മോഹന്‍ദാസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിജി മോഹന്‍ദാസിന്റെ ട്വീറ്റുകള്‍ കേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് മുമ്പും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് ടിജി മോഹന്‍ദാസ്.
ഓഗസ്റ്റ് 24 ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയില്‍ അഥിതിയായി ടിജി മോഹന്‍ദാസും ഉണ്ടായിരുന്നു. സിപിഎം പക്ഷത്ത് നിന്ന് മാധ്യമ പ്രവര്ത്തകന് മാധവന്‍കുട്ടിയും. നികേഷ് കുമാര്‍ ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്.

യുഎഇ കേരളത്തിന് എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ന്ന ഉണ്ടായ വിവാദങ്ങളും ആയിരുന്നു ചര്‍ച്ചാ വിഷയം. എഴുനൂറ് കോടി എന്നൊരു തുകയുടെ കാര്യ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു യുഎഇ അംബാസഡര്‍ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് കൂടി ആയിരുന്നു ചര്‍ച്ച.
ചര്‍ച്ചയുടെ അവസാന ഭാഗത്ത് ടിജി മോഹന്‍ദാസും മാധവന് കുട്ടിയും തമ്മില്‍ ശക്തമായ വാക്പോരായി. അതിനിടയില്‍ ടിജി മോഹന്‍ദാസ് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തങ്ങളെ പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്ന് പുറത്തിറങ്ങി വിളിച്ചാല്‍ ജനം കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
ഇതൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം ആയിട്ട് പോരെ അത്തരം കാര്യങ്ങള്‍ എന്നായി നികേഷ് കുമാറിന്റെ പരിഹാസം. ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു ഹിന്ദു രാഷ്ട്രം ആണന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ മറുപടി. അപ്പോഴായിരുന്നു 'കോപ്പാണ്' എന്ന നികേഷ് പറഞ്ഞത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications