കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഹിന്ദു രാഷ്ട്രം തന്നെയെന്ന് ടിജി മോഹന്‍ദാസ്... ലൈവില്‍ നികേഷ് കുമാര്‍ കൊടുത്ത മറുപടി!!! ഞെട്ടും

  • By Desk
Google Oneindia Malayalam News

കൊച്ചി: ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ആണ് ടിജി മോഹന്‍ദാസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിജി മോഹന്‍ദാസിന്റെ ട്വീറ്റുകള്‍ കേരളത്തില്‍ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് മുമ്പും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ആളാണ് ടിജി മോഹന്‍ദാസ്.

ഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചുഷട്ടർ തുറന്നപ്പോൾ വന്നത് 'ജലദേവത'... ബഹളമുണ്ടാക്കിയത് 'ജിഹാദികൾ'!!! ടിജി മോഹൻദാസിനെ വലിച്ചൊട്ടിച്ചു

ഓഗസ്റ്റ് 24 ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ അഥിതിയായി ടിജി മോഹന്‍ദാസും ഉണ്ടായിരുന്നു. സിപിഎം പക്ഷത്ത് നിന്ന് മാധ്യമ പ്രവര്‍ത്തകന്‍ മാധവന്‍കുട്ടിയും. നികേഷ് കുമാര്‍ ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്.

Nikeash and TG Mohandas

യുഎഇ കേരളത്തിന് എഴുനൂറ് കോടി രൂപ വാഗ്ദാനം ചെയ്തു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തുടര്‍ന്ന ഉണ്ടായ വിവാദങ്ങളും ആയിരുന്നു ചര്‍ച്ചാ വിഷയം. എഴുനൂറ് കോടി എന്നൊരു തുകയുടെ കാര്യ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു യുഎഇ അംബാസഡര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് കൂടി ആയിരുന്നു ചര്‍ച്ച.

ചര്‍ച്ചയുടെ അവസാന ഭാഗത്ത് ടിജി മോഹന്‍ദാസും മാധവന്‍ കുട്ടിയും തമ്മില്‍ ശക്തമായ വാക്‌പോരായി. അതിനിടയില്‍ ടിജി മോഹന്‍ദാസ് പ്രകോപനപരമായി സംസാരിക്കുകയും ചെയ്തു. തങ്ങളെ പോലുള്ളവരെ ഫാസിസ്റ്റുകള്‍ എന്ന് പുറത്തിറങ്ങി വിളിച്ചാല്‍ ജനം കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.

ഇതൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രം ആയിട്ട് പോരെ അത്തരം കാര്യങ്ങള്‍ എന്നായി നികേഷ് കുമാറിന്റെ പരിഹാസം. ഇന്ത്യ ഇപ്പോള്‍ തന്നെ ഒരു ഹിന്ദു രാഷ്ട്രം ആണന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ മറുപടി. അപ്പോഴായിരുന്നു 'കോപ്പാണ്' എന്ന നികേഷ് പറഞ്ഞത്.

English summary
Kerala Floods: India is a Hindu Nation, says TG Mohandas in Reporter TV Discussion and how Nikesh Kumar reacted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X