• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രളയമാണ്, വൈദ്യുതി മുടങ്ങും... ഓടിപ്പിടഞ്ഞ് കെഎസ്ഇബിയിലേക്ക് വിളിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴിക്കോട്: സംസ്ഥാനം വീണ്ടും പ്രളയ സമാനമായ അവസ്ഥയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളും ഇപ്പോള്‍ തന്നെ വെള്ളത്തിനടിയില്‍ ആയിക്കഴിഞ്ഞു. പലയിടത്തും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

മഴക്കെടുതി: അറിയാനും അറിയിക്കാനുമുള്ള പേജുകളും നമ്പറുകളും: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക

കനത്ത മഴയിലും കാറ്റിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ് മിക്കയിടത്തും. പൊട്ടിയ വൈദ്യുത ലൈനുകളും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കെഎസ്ഇബി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഠിന ശ്രമത്തിലാണ്.

അതേ സമയം, വൈദ്യുതി നിലയ്ക്കുമ്പോള്‍ തന്നെ കെഎസ്ഇബിയെ ബന്ധപ്പെടാന്‍ ആളുകള്‍ ശ്രമിക്കുന്നത് മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ സഹകരണം തേടുകയാണ് കെഎസ്ഇബി. എന്തൊക്കെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്...

പൊട്ടി വീഴുന്ന ലൈനുകൾ

പൊട്ടി വീഴുന്ന ലൈനുകൾ

പൊട്ടി കിടക്കുന്ന ലൈനുകളിൽ നിന്ന് അപകടങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. വൃക്ഷങ്ങൾ ലൈനിൽ വീണ് കമ്പികൾ പൊട്ടുന്നതാണ് പ്രധാനമായും ഇതിനുള്ള കാരണം. വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496010101 എന്ന നമ്പറിൽ വിളിച്ചറിയിക്കണം.

കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. വിളിക്കുംമ്പോൾ ദയവായി പോസ്റ്റ് നമ്പർ കൂടി പറഞ്ഞു കൊടുക്കുക. അനാവശ്യ സമയനഷ്ടം ഒഴിവാക്കാൻ ഉപകരിക്കും.

പരാതിയുണ്ടാകാം, പക്ഷേ...

പരാതിയുണ്ടാകാം, പക്ഷേ...

വൈദ്യുതി തകരാറുകൾ സെക്ഷൻ ഓഫീസിൽ അറിയിക്കാനായി വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലായെന്ന പരാതി ഉപഭോക്താക്കൾക്ക് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനേകം കോളുകൾ ഒരേസമയം ഒരു ഓഫീസിലേക്ക് വരുന്നതിനാലാണ് കോളുകൾ ലഭിക്കാത്തത്. ഫോണിനായി ഒരു ലൈൻ മാത്രമാണ് സെക്ഷൻ ഓഫീസിൽ നിലവിലുള്ളത്. ബോധപൂർവം ഒരു ഓഫീസിലും ഫോൺ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. കസ്റ്റമർ കെയറിലും നിരന്തരം കോളുകൾ വരുന്നതിനാൽ കാൾ ലഭിക്കാൻ ചിലപ്പോളൊക്കെ തടസ്സം നേരിട്ടേക്കാം.

 മുൻഗണന ഇങ്ങനെ

മുൻഗണന ഇങ്ങനെ

സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ നേരിടുമ്പോൾ വ്യാപക തടസ്സങ്ങൾക്കു കാരണമാകുന്ന 11 കെ വി ലൈൻ തകരാർ പരിഹരിക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുക. അതിനു ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകൾ പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ.

വ്യാപകമായി തകരാറുകൾ വരുമ്പോൾ വേഗത്തിൽ എല്ലാം ശരിയാക്കുക സാധ്യമല്ലാത്തതിനാൽ മാന്യ ഉപഭോക്താക്കൾ വൈദ്യുത ബോർഡുമായി ഈ അവസരത്തിൽ പൂർണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ബോർഡിൻറെ ജീവനക്കാർ തകരാറുകൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നതാണ്.

വൈദ്യുതി മുടങ്ങിയാൽ

വൈദ്യുതി മുടങ്ങിയാൽ

വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്. അപകടങ്ങൾ ഒഴിവാക്കുക എന്നതിനാണ് പ്രഥമ പരിഗണന.

പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

cmsvideo
  പ്രളയത്തെ അതിജീവിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
  പരാതി അറിയിക്കാൻ

  പരാതി അറിയിക്കാൻ

  പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം വാട്സ് ആപ്പ് ചെയ്യുക. മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.

  കാത്തുനിൽക്കരുത്, സുരക്ഷയും വേണം

  ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക. 9496010101 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.

  ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.

  English summary
  Kerala Floods: Request from KSEB to cooperate to tackle electricity issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more