Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു: ഇനിയും കണ്ടെത്താനുള്ളത് 47 പേരെ

കോഴിക്കോട്: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. 19 പേരുടെ മൃതദേഹമാണ് ഇതുവരെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ തുടരും. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇവിടെ തെരച്ചില്‍ നടക്കുന്നത്. ഒമ്പത് മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയത്. ഇനിയും ഏഴ് പേരെയാണാ കണ്ടെത്താനുള്ളത്. കുടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പടേയുള്ള സൗകര്യങ്ങള്‍ എത്തിച്ച് ചെളിയും മണ്ണും നീക്കല്‍ തുടരും.

അനുകൂലമായ കാലാവസ്ഥ തെരച്ചിലിന് സാഹായകരമാവുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ. സംസ്ഥാനാത്ത് ഇന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടിട്ടുണ്ടെങ്കിലും കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് നിലനില്‍ക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

kavalappara

മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിപ്രഖ്യാപിച്ചത്. മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാലും സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാംമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും കൊണ്ടാണ് അവധി പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
    കേരളത്തില്‍ ഈ ഭീകര ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് കാരണം | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

    Name of Donee: CMDRF

    Account Number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+