കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസ് മുഖപത്രത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം, പിണറായിക്ക് പ്രശംസ! പറ്റിയതെന്ത്?

Google Oneindia Malayalam News

കൊച്ചി: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന സമീപം പ്രതിഷേധാത്മകം ആണെന്നാണ് പലരും ആക്ഷേപിക്കുന്നത്. എന്നാല്‍ കേരളത്തിലെ ബിജെപി/ആര്‍എസ്എസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനൊപ്പം തന്നെയാണ്.

ഇതിനിടയിലാണ് ആര്‍എസ്എസിന്റെ കേരളത്തിലെ മുഖപത്രം ആയ കേസരിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ഒരു മുഖപ്രസംഗം പ്രത്യക്ഷപ്പെടുന്നത്. 'പ്രിയ സംഘമിത്രങ്ങളേ... നമസ്‌കാരം' എന്ന് പറഞ്ഞാണ് മുഖപ്രസംഗം.

ഇതിലാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനം ആണ്. അതോടൊപ്പം തന്നെ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് പ്രശംസകളും. സംഗതി ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഇത് പിന്‍വലിച്ചു. കേസരിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പിന്നീട് വന്ന വിശദീകരണം. എന്നാലും പിന്‍വലിച്ച മുഖപ്രസംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. അതിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്....

വിശ്വസിച്ച പ്രസ്ഥാനം കാണിച്ച അവഗണന

വിശ്വസിച്ച പ്രസ്ഥാനം കാണിച്ച അവഗണന

പ്രിയ സംഘമിത്രങ്ങളേ നമസ്കാരം

വളരെ മാനസിക പ്രയാസം അനുഭവിച്ചു കൊണ്ടാണ് കേസരി പത്രാധിപർ ഇന്ന് ഈ കുറിപ്പ് ഇവിടെ ഇടുന്നത്. ഇത്രയും നാളും നമ്മൾ വിശ്വസിച്ച പ്രസ്ഥാനം നമ്മൾ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ല എങ്കിൽ അത് ആത്മ വഞ്ചനയാകും. ഞങ്ങൾ നിങ്ങളോടും,കേരളത്തോടും ഞങ്ങളോടു തന്നെയും ചെയുന്ന വഞ്ചന.

കക്ഷി രാഷ്ട്രീയ ഭേദമന്യേ...

കക്ഷി രാഷ്ട്രീയ ഭേദമന്യേ...

കേരളം ഇന്ന് ഒരു കടുത്ത പ്രകൃതി ദുരന്തത്തിലൂടെ കടന്നു പോവുകയാണെന്ന് നമുക്കേവർക്കും അറിയാവുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ മലയാളികളും തങ്ങളാൽ ആകുന്ന വിധം പിറന്ന നാടിനെ സേവിക്കാൻ ഉള്ള ആ അവസരം സാംജ്യതമായിരിക്കുന്ന സമയം. അതാണ് നമ്മുടെ കർമ്മവും. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം എന്നാണ് ആചാര്യന്മാർ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നതും.

സംഘപുത്രന്‍മാരും പ്രളയത്തില്‍ പെട്ടു

സംഘപുത്രന്‍മാരും പ്രളയത്തില്‍ പെട്ടു

നമുക്കേവർക്കും അറിയാവുന്നതു പോലെ, പ്രളയത്തിനു, പ്രകൃതിക്കു രാഷ്ട്രീയ വത്യാസങ്ങളില്ല, ചെങ്ങന്നൂരും ആറൻമുളയും അടക്കം സംഘപുത്രന്മാർ ഏറെയുള്ള പ്രദേശങ്ങളിൽ ആണ് പ്രളയം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. നല്ല ഒരുശതമാനം സംഘപുത്രന്മാർ ഈ ദുരന്തത്തിൽ പെട്ട്പോയിട്ടുമുണ്ട്. അതു നമ്മുടെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ യഥാസമയം ധരിപ്പിച്ചിട്ടുമുണ്ട്.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കേരളത്തെ ശിക്ഷിക്കുന്നു

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കേരളത്തെ ശിക്ഷിക്കുന്നു

എന്നിരുന്നാലും കേവലം ചില രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അവർ കേരളത്തെ ഒന്നാകെ ശിക്ഷിക്കുകയാണ് ഇപ്പോൾ. അത് ആശാശ്യമല്ല. കേരളമില്ല എങ്കിൽ നീയും ഞാനും അടക്കം നമ്മളാരുമില്ല. ഭാരതം എന്ന വികാരത്തോടൊപ്പം തന്നെ ഓരോ സംഘപുത്രനും നെഞ്ചിൽ ഊറ്റം കൊള്ളേണ്ടകൊള്ളേണ്ട ഒരു വികാരമാണ് കേരളം എന്നതും.

അവകാശങ്ങള്‍ നമുക്കും ഉണ്ട്

അവകാശങ്ങള്‍ നമുക്കും ഉണ്ട്

കേരളീയരായി പോയി എന്ന കാരണത്താൽ മാറ്റി നിർത്തപ്പെടേണ്ടവരല്ല, കേരളത്തിലെ ദുരിതബാധിതർ. രാജ്യത്തെ ബാക്കി ഉള്ള എല്ലാ സംസ്ഥാങ്ങളിൽ ഉള്ള പൗരന്മാർക്കും ഉള്ള അതേ അവകാശങ്ങൾ നമ്മൾ കേരളീയർക്കുമുണ്ട്.

 പിണറായിക്ക് പ്രശംസ

പിണറായിക്ക് പ്രശംസ

ദുരന്തങ്ങളെ ദുരന്തങ്ങളായി തന്നേ കണ്ടു അതിനു പരിഹാരക്രിയകൾ ചെയേണ്ടതുണ്ട്. അതിനൊരിക്കലും രാഷ്ട്രീയമാനം നൽകേണ്ടതില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ നിന്നു ശത്രുക്കളെ പോലെ നമ്മളെ കണ്ടിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണാറായി വിജയൻ ഉൾപ്പടെ ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പറഞ്ഞത് കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ആവിശ്യമായ എല്ലാ സഹകരണങ്ങളും കിട്ടുന്നുണ്ട് എന്ന് ആയിരുന്നു. ആ ഒരു രാഷ്ട്രീയ മര്യാദയാണ് ദുരന്തമുഖത്തു നാം അവർക്കു തിരിച്ചു നൽകേണ്ടതും. ദുരന്തത്തിൽ രാഷ്ട്രീയം കളിച്ചാൽ നാളെ നമുക്കും ഇതുപോലെ ഒരു ദുരവസ്ഥ ഉണ്ടായികൊള്ളില്ല എന്ന് ആര് കണ്ടു??

കേന്ദ്രത്തിന്‍റെ വികടനയത്തിനെതിരെ

കേന്ദ്രത്തിന്‍റെ വികടനയത്തിനെതിരെ

അതുകൊണ്ടു തന്നെ ഈ ഒരു അവസരത്തിൽ കേന്ദ്രനേതൃത്വത്തിന്റെ വികടനയത്തിനെതിരെ, കേരളത്തിന്റെ രക്ഷയെ കരുതി നാം ഓരോരുത്തരും പ്രതികരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നാളെ വരുന്ന തലമുറകളോട് നമുക്കു പറയുവാൻ ഉത്തരങ്ങളില്ലാതെ വരും- ഇങ്ങനെയാണ് പിന്‍വലിക്കപ്പെട്ട മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

ഹാക്ക് ചെയ്യപ്പെട്ടെന്ന് ജന്മഭൂമി

ഹാക്ക് ചെയ്യപ്പെട്ടെന്ന് ജന്മഭൂമി

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അല്‍പസമയത്തിനകം തന്നെ ലേഖനം പിന്‍വലിക്കപ്പെട്ടു. അതിന് ശേഷം, കേസരിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്നരീതിയില്‍ ജന്മഭൂമി ഓണ്‍ലൈനില്‍ വാര്‍ത്തയും വന്നു. കേന്ദ്ര സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന മുഖപ്രസംഗം കുറച്ച് നേരത്തേക്ക് ഓണ്‍ലൈനില്‍ വന്നു. എന്നാല്‍ വൈകാതെ അപ്രത്യക്ഷമായി എന്നാണ് ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നത്.

 പിണറായി സ്തുതിയും അക്ഷരത്തെറ്റും

പിണറായി സ്തുതിയും അക്ഷരത്തെറ്റും

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മുഖപ്രസംഗം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും അക്ഷരത്തെറ്റുകള്‍ നിറഞ്ഞതും ആണെന്നാണ് ജന്മൂമി വാര്‍ത്തയില്‍ പറയുന്നത്. കേസരി വാരിക ഇറങ്ങുന്ന ദിവസം കണക്കാക്കി ഓഗസ്റ്റ് 22 ന് ആണ് ഹാക്ക് ചെയ്ത് മുഖപ്രസംഗം ചേര്‍ത്തത് എന്നും ജന്മഭൂമി വാര്‍ത്തയില്‍ പറയുന്നു. വാരിക ഇറങ്ങുന്ന ദിവസം തന്നെ ഓണ്‍ലൈനില്‍ കിട്ടില്ല എന്ന കാര്യം ഹാക്ക് ചെയ്തവര്‍ ശ്രദ്ധിച്ചില്ലെന്നും ജന്മഭൂമിയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

പുതിയ മുഖപ്രസംഗം

പുതിയ മുഖപ്രസംഗം

എന്തായാലും പഴയ മുഖ പ്രസംഗം പിന്‍വലിച്ചതിന് പിറകേ വേറെ മുഖ പ്രസംഗം കേസരി വാരികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ആണിത്. മതമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന തലക്കെട്ടില്‍ ആണ് ഈ മുഖപ്രസംഗം.

 കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

കേരളത്തെ വീണ്ടെടുക്കാന്‍ ധനസഹായം ചെയ്യാം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍....

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala Floods: RSS Mouthpiece Kesari published anti central Government editorial, later withdrew the article and claim, website hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X