Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ആര്‍എസ്എസ്സിനും തോന്നി... ദുരന്തത്തില്‍ കേരളത്തിനൊപ്പം നില്‍ക്കാന്‍ ആഹ്വാനം

Recommended Video

cmsvideo
    കേരളത്തിനൊപ്പം നില്ക്കാൻ ആർഎസ്എസും

    മുംബൈ/തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ നട്ടം തിരിയുമ്പോള്‍ അതിനെ പരിഹസിക്കാനും പുച്ഛിക്കാനും ഒക്കെ സോഷ്യല്‍ മീഡിയയില്‍ എത്തിയവരില്‍ പലരും സംഘപരിവാര്‍/ആര്‍എസ്എസ് അനുകൂലികള്‍ ആയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത ട്വീറ്റിന് താഴെ പോയാല്‍ ഇത്തരം ഒരുപാട് മറുപടികള്‍ കാണാം.

    കേരളത്തിലുള്ള സംഘപരിവാര്‍/ആര്‍എസ്എസ് അനുകൂലികള്‍ പോലും ഈ ദുരന്തത്തില്‍ മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ അത്രയേറെ വിവാദങ്ങളും സൃഷ്ടിച്ചു.

    എന്തായാലും ഇപ്പോള്‍ ആര്‍എസ്എസ് തന്നെ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം നില്‍ക്കാന്‍ ആണ് അവര്‍ രാഷ്ട്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ, ഇത്തരം ഒരു നിലപാടെടുക്കാന്‍ ദിവസങ്ങള്‍ ഏറെ വേണ്ടി വന്നു എന്ന് മാത്രം.

    ഓഗസ്റ്റ് 19 ന് ആയിരുന്നു ആര്‍എസ്എസ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്. ആര്‍എസ്എസ് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷിയാണ് ആര്‍എസ്എസ് നിലപാട് വ്യക്തമാക്കിയത്. ഈ ദുരന്തം നേരിടാന്‍ രാജ്യം മുഴുവന്‍ കേരളത്തിനൊപ്പം നില്‍ക്കണം എന്നാണ് ആഹ്വാനം. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ സേനയും സൈന്യവും എല്ലാം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.ദുരന്തമുഖത്ത് ആര്‍എസ്എസ്, സേവാഭാരതി പ്രവര്‍ത്തകരും ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്ന അവകാശവാദവും സുരേഷ് ജോഷി ഉന്നയിക്കുന്നുണ്ട്.

    rss

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+