• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തെ പ്രളയത്തില്‍ മുക്കിയത് 'ഹംഗ്രി വാട്ടര്‍'... 'വിശന്നു പാഞ്ഞ' വെള്ളം എല്ലാം തകർത്തെറിഞ്ഞു...

  • By Desk

തിരുവനന്തപുരം: കേരളം ഒരു നൂറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ പ്രളയത്തിലൂടെ ആണ് കടന്നുപോയത്. പലയിടത്തും പുഴകള്‍ ഗതിമാറി ഒഴുകി. ജനവാസ കേന്ദ്രങ്ങളില്‍ പോലും മീറ്ററുകളോളം വെള്ളം കുത്തിയൊലിച്ചു. സ്ഥാവരജംഗമ വസ്തുക്കളെയെല്ലാം തുടച്ചുനീക്കി.

4 ലക്ഷം പക്ഷികള്‍, 18,532 ചെറുജീവികള്‍, 3,766 വലിയ ജീവികള്‍... പ്രളയം എടുത്ത ജീവനുകൾ; അവർക്കും വിട

ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

പ്രളയത്തിന് കാരണം ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ കനത്ത മഴയാണ് പ്രളയത്തിന് വഴിവച്ചത് എന്ന് വേറൊരു വിഭാഗവും വാദിക്കുന്നു. എന്തായാലും പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത്.

ഇങ്ങനെയൊരു ദുരന്തത്തിന് വഴിവച്ചത്. 'ഹംഗ്രി വാട്ടര്‍' എന്ന പ്രതിഭാസം ആണെന്നും ചില വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. മീറ്ററുകളോളം വെള്ളം ഉയര്‍ന്ന പല പുഴകളിലും ഇപ്പോള്‍ വെള്ളം വറ്റുന്ന സാഹചര്യം പോലും സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് എന്നോര്‍ക്കണം.

മഹാപ്രളയം

മഹാപ്രളയം

99 ലെ വെള്ളപ്പൊക്കം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1924 ലെ വെള്ളപ്പൊക്കത്തേക്കാള്‍ രൂക്ഷമായിരുന്നു 20178 ലേത്. അന്നത്തേതിനേക്കാള്‍ ആള്‍ നാശവും ആസ്തി നഷ്ടവും സംഭവിച്ചിട്ടുണ്ട്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും അതൊന്നും ഒഴിവാക്കാന്‍ സാധിച്ചില്ല.

മരണങ്ങള്‍

മരണങ്ങള്‍

488 പേരാണ് കേരളത്തിലെ മഹാ പ്രളയത്തില്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് കന്നുകാലികളും പതിനായിരക്കണക്കിന് പക്ഷികളും വളര്‍ത്തുമൃഗങ്ങളും പ്രളയജലത്തില്‍ മരിച്ചു. ഏതാണ്ട് ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടം ആണ് സംസ്ഥാനത്തിനുണ്ടായത് എന്നാണ് വിലയിരുത്തല്‍.

എന്തുകൊണ്ട് ഇത്രയും നാശം

എന്തുകൊണ്ട് ഇത്രയും നാശം

പ്രളയത്തെ തുടര്‍ന്ന് ഇത്രയും നാശനഷ്ടം ഉണ്ടാകാനുള്ള കാരണം എന്താണ്? ജനസാന്ദ്രത കൂടിയതും നിയമ വിരുദ്ധമായ നിര്‍മിതികളും കൈയ്യേറ്റങ്ങളും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാത്തതും എല്ലാം ഇതിന് കാരണങ്ങളായി പറയാം. എന്നാല്‍ അതിലും അപ്പുറം മറ്റൊരു കാരണം ഉണ്ടെന്നാണ് വിശദീകരണം.

ഹംഗ്രി വാട്ടര്‍

ഹംഗ്രി വാട്ടര്‍

ഹംഗ്രി വാട്ടര്‍ എന്ന പ്രതിഭാസം ആണ് കേരളത്തില്‍ പ്രളയക്കെടുതി ഇത്രയും വര്‍ദ്ധിപ്പിച്ചത് എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. നാഷണല്‍ സെന്റര്‍ ഫോര്‍ എത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞന്‍ ആയ ഡി പത്മലാല്‍ ഇത്തരം ഒരു നിരീക്ഷണം ദിവസങ്ങള്‍ക്ക് മുമ്പേ നടത്തിയിരുന്നു. എന്താണ് കേരളത്തിലെ പ്രളയത്തില്‍ സംഭവിച്ചത്.

മണല്‍

മണല്‍

പുഴയുടെ സ്വാഭാവിക ഒഴുക്കില്‍ വെള്ളത്തോടൊപ്പം കല്ലുകള്‍ പൊടിഞ്ഞുണ്ടാകുന്ന മണലും ജൈവാംശങ്ങളും മറ്റുവസ്തുക്കളും എല്ലാം ഉണ്ടാകും. അങ്ങനെ തന്നെയാണ് കേരളത്തിലെ പുഴകളെല്ലാം വലിയ മണല്‍ ശേഖരങ്ങളായി മാറിയത്. ഇപ്പോള്‍ ആ മണലെല്ലാം വാരിത്തീര്‍ത്ത് പുഴകളെ നാം കൂടുതല്‍ അപകടകാരികള്‍ ആക്കിയിരിക്കുന്നു എന്നത് മറ്റൊരു വാസ്തവം.

എന്താണ് ഹംഗ്രി വാട്ടര്‍

എന്താണ് ഹംഗ്രി വാട്ടര്‍

ഡാമുകള്‍ കെട്ടി വെള്ളം തടഞ്ഞു നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പുഴകളിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടു. ഡാമുകള്‍ തുറന്നപ്പോള്‍ ഒഴുകിയെത്തിയത് തെളിഞ്ഞ വെള്ളവും ആയിരുന്നു. അതില്‍ മണലോ മറ്റ് സെഡിമെന്റുകളോ ഉണ്ടായിരുന്നില്ല. അങ്ങനെ വന്ന വെള്ളം കുത്തൊഴുക്കായി കേരളത്തെ മുക്കുകയായിരുന്നു.

തടഞ്ഞു നിര്‍ത്താന്‍

തടഞ്ഞു നിര്‍ത്താന്‍

പുഴകളെ ജലസംഭരണികളായി നിലനിര്‍ത്തുന്നതില്‍ മണല്‍ത്തിട്ടയ്ത്ത് വലിയ പങ്കാണുള്ളത്. ഒഴുകിയെത്തുന്ന വെള്ളം താഴാനും ഇത് സഹായിക്കും. എന്നാല്‍ പുഴകളിലും ഡാമുകളില്‍ നിന്ന് ഒഴുക്കി വിട്ട വെള്ളത്തിലും മണലില്ലാതെ പോയി. അതോടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വലിയ നാശനഷ്ടങ്ങളും സംഭവിച്ചു.

വേലിയിറക്കത്തോടെ

വേലിയിറക്കത്തോടെ

പുഴകളിലെ വെള്ളം ആത്യന്തികമായി എത്തേണ്ടത് കടലില്‍ ആണ്. എന്നാല്‍ വേലിയേറ്റം ശക്തമായിരുന്ന സമയത്തായിരുന്നു കേരളത്തില്‍ പ്രളയവും ശക്തമായി. എന്നാല്‍ വേലിയിറക്കം തുടങ്ങിയതോടെ വെള്ളം മുഴുവന്‍ കടലിലേക്ക് ഒലിച്ചുപോവുകയും ചെയ്തു.

പുഴകളില്‍ വെള്ളം വറ്റുന്നു

പുഴകളില്‍ വെള്ളം വറ്റുന്നു

പ്രളയത്തിന് ശേഷം കേരളത്തിലെ നദികളില്‍ വെള്ളം പെട്ടെന്ന് ഒഴിയുന്ന കാഴ്ചയാണ് കണ്ടത്. പലയിടത്തും നദികള്‍ പഴയതിനേക്കാള്‍ ശോഷിച്ച അവസ്ഥയിലാണ് ഉള്ളത്. ഭാരതപ്പുഴയില്‍ പതിവ് പോലെ തുരുത്തുകളും മണ്‍തിട്ടകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

ഉപയോഗിക്കാതെ പോയ വെള്ളം

ഉപയോഗിക്കാതെ പോയ വെള്ളം

സ്വാഭാവിക നീരൊഴിക്കില്‍ മണലും ജൈവാംശങ്ങളും എല്ലാം ചേര്‍ന്ന വെള്ളമായിരുന്നു പ്രളത്തിലുണ്ടായിരുന്നതെങ്കില്‍ അത് നദികളുടെ ജലസംഭരണ ശേഷി തന്നെ കൂട്ടുമായിരുന്നു. ഭൂഗര്‍ഭജലത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിച്ചേനെ. എന്നാല്‍ ഡാമുകളില്‍ നിന്നൊഴുകിയെത്തിയ വെള്ളം ഇതിനൊന്നും സാധ്യത തന്നില്ല.

English summary
Kerala Floods: The huge loss due to Hungry Water phenomenon- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X