Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ചിക്കാഗോയിൽ നിന്നും കൈത്താങ്ങ്; മലയാളി യുവാക്കൾ ഫേസ്ബുക്കിലൂടെ സമാഹരിച്ചത് കോടികൾ

കൊച്ചി: പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ കേരളത്തിന് കൈത്താങ്ങായി നിരവധി പേരാണ് എത്തുന്നത്. രക്ഷാപ്രവർത്തനം മുതൽ ദുരിതാശ്വാസ നിധി ശേഖരിക്കുന്നതിൽ വരെ സോഷ്യൽ മീഡിയയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. കേരളത്തിന് കൈത്താങ്ങാകാൻ ആഹ്വാനം ചെയ്ത് നിവരധി ക്യാമ്പയിനുകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

ചിക്കാഗോയിലെ മലയാളി യുവാക്കളായ അരുൺ സൈമൺ നെല്ലാമറ്റവും അജോമോൻ പുത്തൂരയിലും ചേർന്ന് 1.5 മില്യൺ ഡോളറാണ് ഫേസ്ബുക്ക് ക്യാംപയിനിംഗിലൂടെ സമാഹരിച്ചത്. ഏകദേശം പത്തരക്കോടിയിൽ അധികം രൂപ. ചിക്കാഗോയിലെ ക്നാനായ യുവജന വേദിയുടെ സഹകരണത്തോടെയായിരുന്നു ഇവരുടെ പ്രവർത്തനം.

relief

ആഗസ്റ്റ് 15നാണ് ധനസമാഹരണം തുടങ്ങിയത്. 20ാം തീയതി അവസാനിച്ചിരുന്നു. എന്നാൽ കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ക്യാംപയിൻ വീണ്ടും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

fund

ഈ ചെറുപ്പക്കാരുടെ പരിശ്രമത്തിന് നന്ദി അറിയിച്ചതോടൊപ്പം ഇരുവരെയും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ക്ഷണിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അയച്ച കത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Recommended Video

cmsvideo
    Morning News Foucs | ഒടുവിൽ ഇന്ത്യൻ ടീമിനും മനസ്സലിഞ്ഞു | Kerala Floods 2018 | Chapter 37

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+