ഇടുക്കിയില്‍ ജലനിരപ്പ് 2335.86 അടി; മറ്റ് അണക്കെട്ടുകളില്‍ ഇങ്ങനെ! ഭീതി പരത്തേണ്ട!
തിരുവനന്തപുരം: ദുരിതപെയ്ത്ത് തുടുകയാണെങ്കിലും ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി. ഇടുക്കി അണക്കെട്ട് തുറന്നെന്ന രീതിയില്‍ വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. എന്നാല്‍ അണക്കെട്ടില്‍ ഇപ്പോള്‍ 34.41 ശതമാനം വെള്ളം മാത്രേ ഉള്ളൂവെന്നും കെഎസ്ഇബി വ്യക്തമാക്കി. അണക്കെട്ടില്‍ ഇപ്പോള്‍ 233.86 അടി വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇത് 2401 അടി വെള്ളമായിരുന്നു.

മലമ്പുഴ ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 109.99 മീറ്ററാണ്. ഓഗസ്ത് എട്ടിന് ഒറ്റ ദിവസം കൊണ്ട് 2 മീറ്ററിലേറെ ജലനിരപ്പ് ഉയർന്നെങ്കിലും ഇന്നലെ മുതൽ ശരാശരി ഒരു മണിക്കൂറിൽ 5 സെന്‍റിമീറ്റര്‍ എന്ന തോതിലാണ് വെള്ളം ഉയരുന്നത് . അത് കൊണ്ട് അസാധാരണമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായില്ലെങ്കിൽ അടിയന്തിരമായി മലമ്പുഴ ഡാം ഇന്ന് കാലത്ത് തുറക്കേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പമ്പ അണക്കെട്ടില്‍ 977.40 മീറ്ററാണ് ഇപ്പോള്‍ ഉള്ളത്. പരമാവധി ശേഷിയുടെ 60.68 ശതമാനം മാത്രമാണിത്. കക്കി അണക്കെട്ടില്‍ 954.91മീറ്ററാണ് ജലനിരപ്പ്. അതായത് വെറും 34.05 ശതമാനം മാത്കം. ഷോളയാര്‍ ഡാമില്‍ 45 ശതമാനം മാത്രമാണ് ജലനിരപ്പ്. ഇടമലയാറില്‍ 145.34 മീറ്റര്‍. അണക്കെട്ടിന്‍റെ 44.61 ശതമാനം.
അതേസമയം വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് മൂന്ന് മണിക്ക് തുറക്കും. നിലവില്‍ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ സെക്കന്‍റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലായിരിക്കും തുറക്കുന്നത്.












Click it and Unblock the Notifications