ആശങ്ക വേണ്ടെന്ന് കെഎസ്ഇബി; ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളിലെ വെള്ളത്തിന്‍റെ അളവ് ഇങ്ങനെ
തിരുവനന്തപുരം: മഴ കനക്കുന്നുണ്ടെങ്കിലും വന്‍കിട ഡാമുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 34 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ഇന്ന് 4.46 അടിയാണ് വെള്ളം ഉയര്‍ന്നത്. നിലവില്‍ 2335.86 അടിയാണ് ജലനിരപ്പ്.
Recommended Video

ഇടമലയാറില്‍ 41 ശതമാനവും കക്കിയിലും പമ്പയിലും 35 ശതമാനം വീതവുമാണ് നിറഞ്ഞിട്ടുള്ളതെന്ന്. നിലവില്‍ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. അതേസമയം ജലനിരപ്പ് ഉയര്‍ന്നതോടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലായിലാണ് ഡാം തുറന്നിരിക്കുന്നത്.
നിലവില്‍ വിവിധ ജില്ലകളിലായി സംസ്ഥാനത്തെ 19 ഡാമുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായുള്ള പ്രചരണം വ്യാജമാണെന്ന് കെഎസ്ഇബി നേരത്തേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു.












Click it and Unblock the Notifications