Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് കനത്ത മഴ; അണക്കെട്ടിൽ വെള്ളമില്ല, 50 ശതമാനത്തിൽ താഴെ മാത്രം, കണക്കുകൾ ഇങ്ങനെ...

കൊച്ചി: ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത്. 30 ദിവസം ലഭിക്കുന്ന ശരാശരി മഴയുടെ ഇരട്ടി മഴയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം കേരളത്തിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. വടക്കൻ ജില്ലകളിലാണ്. എന്നാൽ ചൊവ്വാഴ്ച മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ശക്തമായ മഴ ലഭിക്കുമ്പോഴും ആശ്വാസമാകുന്നത് കേരളത്തിലെ അണക്കെട്ടുകളിലെല്ലാം അമ്പത് ശതമാനത്തിൽ താഴെ മാത്രമേ വെള്ളമുള്ളൂ എന്നതാണ്. ഇടമലയാർ, ഇടുക്കി, കക്കി, പമ്പ എന്നി വൻകിട ഡാമുകളിൽ വെള്ളത്തിന്റെ അളവ് ഇപ്പോഴും സംഭരണശേഷിയുടെ 50 ശതമാനത്തിൽ തഴെ മാത്രമാണ്.

Idukki dam

കഴിഞ്ഞ പ്രളയത്തിൽ കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അമക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അണകെട്ടില‍ വെള്ളം നിറയാൻ ദിവസങ്ങളോളം വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സംഭരണ ശേഷിയുടെ 40.29 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിലുള്ളത്.

2043 ആണ് ഇടുക്കിയിലെ പരമാവധി ജവനിരപ്പെന്നിരിക്കെ ഇപ്പോൾ‌ 2343 അടി മാത്രമണ് വെള്ളമുള്ളത്. അതേസമയം ഇടമലയാറിൽ സംഭരണശേഷിയുടെ 47.45 ശതമാനം മാത്രമണ് വെള്ളമുള്ളത്. കക്കിയിൽ 42.16 ശതമാനവും പമ്പയിൽ 42.16 ശതമാനവുമാണ് വെള്ളമുള്ളത്. അതേസമയം ആഗസ്ത് 15ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+