കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെട്ട് വയനാട്: ചുരങ്ങള്‍ അപക‍ടാവസ്ഥയില്‍!! അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തി

Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തില്‍ മഴ ശക്തമായി തുടരുന്നതോടെ മലയോര മേഖലയായ വയനാട് ഒറ്റപ്പെടുന്നു. ജില്ലയിലേക്കുള്ള പ്രധാന ചുരങ്ങള്‍ ഇടിഞ്ഞതോടെ വയനാട്ടിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് പുറമേ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.

കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തും!! പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശംകക്കയം ഡാമിന്‍റെ ഷട്ടറുകള്‍ ഉടന്‍ ഉയര്‍ത്തും!! പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന താമരശ്ശേരി ചുരം, കണ്ണൂര്‍ ജില്ലയുമായി വയനാടിനെ ബന്ധിപ്പിക്കുന്ന പക്രംതളം ചുരം, മലപ്പുറം- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നാടുകാണി ചുരവും അപകടാവസ്ഥയിലാണ്. ചുരങ്ങളില്‍ പലയിടത്തായി മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊന്‍കുഴി മുത്തങ്ങയ്ക്ക് സമീപത്ത് റോഡ് വെള്ളത്തിനടിയിലായതോടെ ബത്തേരി- മൈസൂരു പാത വഴിയുള്ള ഗതാഗതവും വഴിമുട്ടിയിട്ടുണ്ട്.

kerala-15

ഇതിന് പുറമേ കുട്ട- ബോണിക്കുപ്പ വഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസം തന്നെ നിര്‍ത്തിവെച്ചിരുന്നു. കബനി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഈ റൂട്ട് അടച്ചിട്ടത്. പാല്‍ച്ചുരത്തിലും നാടുകാണി ചുരത്തിലും പക്രംതളം ചുരത്തിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പേര്യ ചുരം വഴിയുള്ള ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. തലപ്പുഴ 42ാം മൈലിലും വെള്ളം കയറിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തില്‍ വലിയ തോതില്‍ തകര്‍ന്ന താമരശ്ശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ബസ് സര്‍വീസ് കൂടി നിലച്ചതോടെ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.

flooding7-

മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രദേശത്ത് വ്യാപക തിരച്ചില്‍ നടക്കുന്നുണ്ടെങ്കിലും 15പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടലില്‍ 400 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് ഒലിച്ചുപോയിട്ടുള്ളത്. വ്യാഴാഴ്ച ഉണ്ടായ ചെറിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നുു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

English summary
Kerala floods- Wayanad district isolated in natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X