Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വരും മണിക്കുറുകള്‍ നിര്‍ണായകം: തീവ്ര മഴക്കും കാറ്റിനും സാധ്യത, മണിക്കൂറില്‍ 50 കിലോമീറ്

തിരുവനന്തപുരം: മഴക്കെടുത്തിയില്‍ വലഞ്ഞ കേരളത്തിന് ഇരുട്ടടിയായി മഴയും കാറ്റും. സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 50 മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 44 പേരാണ് കേരളത്തില്‍ മരണമടഞ്ഞത്. അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വയനാട്,മലപ്പുറം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് നിലവിലുണ്ട്. എന്നാല്‍ വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴക്കെടുതി ഏറ്റവുമധികം നാശം വിതച്ചത്. മലപ്പുറത്ത് കവളപ്പാറയിലും, വയനാട്ടിലെ പുത്തുമലയിലുമാണ് ഏറ്റവുമധികം പേര്‍ മരിച്ചത്.

rescue-156

പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹമാണ് ഇതിനകം കണ്ടെടുത്തത്. അമ്പതിലധികം പേരെ കാണാതായിട്ടുമുണ്ട്. എഴുപതിലധികം വീടുകളാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്തുണ്ടായിരുന്നത്. എന്നാല്‍ റോഡുകള്‍ തകര്‍ന്നതോടെ ഇവിടത്തെ രക്ഷാപ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്തിരുന്നു. കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. വയനാട്ടിലെ പുത്തുമലയ്ക്ക് പുറമേ കോളിക്കോട് വിലങ്ങാട്ടും, മലപ്പുറ എവടണ്ണയിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു.

rescuekerla


ഇതിന് പുറമേ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നദികള്‍ കരകവിഞ്ഞൊഴുകിയതും വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മൂവാറ്റുപുഴയാറും ചാലിയാറും കഴിഞ്ഞ ദിവസം കരകവിഞ്ഞൊഴുകിയിരുന്നു. ഭാരതപ്പുഴയും കൈവഴികളും കരകവിഞ്ഞതോടെ ഒറ്റപ്പാലം ഒറ്റപ്പെട്ടിരുന്നു. ഇടുക്കിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചീയപ്പാറ, വാളറ എന്നീ വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകിയിരുന്നു. മീനച്ചിലാര്‍ കരകവിഞ്ഞതോടെ കോട്ടയത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+