Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല്‍ 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമുണ്ടാവില്ലെങ്കിലും തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24 /08/ 2019 - ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ
25 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
26 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
27 /08/ 2019 - കണ്ണൂർ, കാസർഗോഡ്

 heavy-rainfal

കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ലെങ്കിലും 23 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

തീരത്തോടും തീരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്) കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ട്. ആയതിനാൽ, ഈ പ്രദേശങ്ങളിൽ 23 /08/2019 രാത്രി 11:30 വരെ 15 മുതൽ 19 സെക്കൻഡ് വരെ നീണ്ടു നിൽക്കുന്ന 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+