കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല്‍ 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍, ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമുണ്ടാവില്ലെങ്കിലും തീരത്ത് ഉയര്‍ന്ന തിരമാലയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

<strong>വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു</strong>വെളിപ്പെടുത്തലുകളുമായി നാസില്‍; തുഷാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ വിളിച്ചിരുന്നു

വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24 /08/ 2019 - ഇടുക്കി ,മലപ്പുറം , കോഴിക്കോട്,കണ്ണൂർ
25 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
26 /08/ 2019 - പത്തനംതിട്ട , ആലപ്പുഴ ,എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്
27 /08/ 2019 - കണ്ണൂർ, കാസർഗോഡ്

 heavy-rainfal

കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ലെങ്കിലും 23 /08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.

<strong> രാജ്യത്ത് തിരിച്ചുവരവിന് വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്; ആദ്യ പരീക്ഷണങ്ങള്‍ക്ക് രണ്ടിടത്ത് തുടക്കം</strong> രാജ്യത്ത് തിരിച്ചുവരവിന് വന്‍ പദ്ധതികളുമായി കോണ്‍ഗ്രസ്; ആദ്യ പരീക്ഷണങ്ങള്‍ക്ക് രണ്ടിടത്ത് തുടക്കം

തീരത്തോടും തീരത്തിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും (കൊല്ലം ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്) കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുണ്ട്. ആയതിനാൽ, ഈ പ്രദേശങ്ങളിൽ 23 /08/2019 രാത്രി 11:30 വരെ 15 മുതൽ 19 സെക്കൻഡ് വരെ നീണ്ടു നിൽക്കുന്ന 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

English summary
Kerala floods; yellow alert in 7 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X