• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നമ്മളിങ്ങനെയൊക്കെയാണ്; ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് മസ്ജിദില്‍ പള്ളി വികാരിയുടെ പ്രസംഗം

  • By Desk

ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകളുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുകൊണ്ടായിരുന്നു പ്രളയജലം കേരളത്തിലൂടെ ഒഴുകിയത്. ദുരന്തത്തിന് മുന്നില്‍ നമ്മള്‍ മലയാളികള്‍ സര്‍വ്വ മേലങ്കികളും അഴിച്ചു കളഞ്ഞ് പച്ച മനുഷ്യരായി പരസ്പരം കൈകോര്‍ത്തു. ആരാധാനലയങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാറുന്ന കാഴ്ച്ചയായിരുന്നു മധ്യകേരളത്തിലൂടനീളം പ്രളയ സമയത്ത് കണ്ടത്.

കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി

ജാതി നോക്കാതെ മതം നോക്കാതെ ജനങ്ങളെ ആശ്വസിപ്പിക്കാനായി മതനേതാക്കളും രംഗത്തിറങ്ങിയിരുന്നു. ആ ഓര്‍മ്മകളുടെ തുടര്‍ച്ചയായിരുന്നു കോട്ടയം വെച്ചൂര്‍ ജൂമാ മസ്ജിദില്‍ വെള്ളിയാഴ്ച്ച ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് നടന്നത്. പ്രളയത്തില്‍ നാട് മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സഹായവമുായി എത്തിയ മുസ്ലി സഹോദരങ്ങളോട് നന്ദി പറയാനായിരുന്നു അദ്ദേഹം ജുമുഅ നമസ്‌ക്കാരത്തിനിടെ നേരിട്ടത്തെിയത് സംഭവം ഇങ്ങനെ..

വെച്ചൂര്‍ ജൂമാമസ്ജിദില്‍

വെച്ചൂര്‍ ജൂമാമസ്ജിദില്‍

കോട്ടയം വെച്ചൂര്‍ ജൂമാമസ്ജിദില്‍ വെള്ളിയാഴ്ച്ച പതിവുപോലെ വിശ്വാസികള്‍ ജുമുഅ നമസ്‌കാരത്തിനുള്ള ഒരുക്കത്തിലായിരുന്നു. പള്ളി ഇമാം ജുമുഅ പ്രസംഗം ആരംഭിച്ചിപ്പോഴാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി ഫാ.സനു പുതുശേരി എത്തിയത്.

ഏവരും ഒന്നായി

ഏവരും ഒന്നായി

പ്രളയത്തില്‍ ഒന്നായി പ്രവര്‍ത്തിച്ച മുസ്ലി സഹോദരങ്ങള്‍ക്കുള്ള നന്ദി അറിയിക്കാനാണ് ഫാദര്‍ എത്തിയതെന്ന് അറിഞ്ഞപ്പോള്‍ ഫാദറിനെ സംസാരിക്കാനായി ഇമാം ക്ഷണിക്കുകയായിരുന്നു. ആ മനോഹരമായ സംഭവം നിയാസ് നാസര്‍ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്..

ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ച

ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ച

ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍...ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്..

ഏവരെയും ഞെട്ടിച്ചു

ഏവരെയും ഞെട്ടിച്ചു

ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്..

കൃസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ട്

കൃസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ട്

.പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ ...

നാം സാക്ഷ്യം വഹിച്ചത്

നാം സാക്ഷ്യം വഹിച്ചത്

' മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു,

പ്രളയം നമ്മെ പഠിപ്പിച്ചത്

പ്രളയം നമ്മെ പഠിപ്പിച്ചത്

എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു.. എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു

പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും

പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും

പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..'

അച്ഛന്റെ വാക്കുകള്‍

അച്ഛന്റെ വാക്കുകള്‍

അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച...കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.

ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും

ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും

അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍...കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ

നിയാസ്...

ഫെയ്സ്ബുക്ക് പോസ്റ്റ്

നിയാസ്

English summary
kerala floods2018; a real example for religious harmony of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more