Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ അധികധനസഹായം; 2500 കോടി നല്‍കാന്‍ ശുപാര്‍ശ

ദില്ലി: പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 2500 കോടി അധികസഹായം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതസമിതി അംഗീകരിക്കുന്നതോടെ കേരളത്തിന് പണം ലഭിക്കും.ഈ തുക കൂടി ലഭിക്കുകയാണെങ്കില്‍ പ്രളയദുരിതാശ്വാസ ഇനത്തില്‍ കേരളത്തിന് കേന്ദ്രസഹായമായി 3100 കോടി രൂപയാണ് ലഭിക്കുന്നത്.

flood

ഇതില്‍ 600 കോടി രൂപ പ്രളയസമയത്ത് തന്നെ അടിയന്തര ധനസഹായമായി കൈമാറിയിരുന്നു. പ്രളയദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയിന്‍ കേന്ദ്രമന്ത്രി രാജ് നാഥ് സിങിന് കത്തയച്ചിരുന്നു.

പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രം കേരളത്തോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കേന്ദ്രത്തില്‍ നിന്നും അധിക ധനസഹായം ഉണ്ടാവുന്നത്. പ്രളയസമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് 29 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമാസേന കഴിഞ്ഞ ദിവസം കത്തയച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+