യുഎഇ ധനസഹായം 'വ്യാജ വാര്‍ത്ത'; ആദ്യം കേസെടുക്കേണ്ടത് പിണറായിക്കും കോടിയേരിക്കുമെതിരെ: സുരേന്ദ്രന്‍
Recommended Video

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളത്തിനുണ്ടായത് ഇരുപതിനായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. കേന്ദ്രത്തോട് അടിയന്തര ധനഹായമായി സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ 500 കോടി രൂപ ആദ്യ ഘഡുവായി കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് യുഎഇ ഭരണാധികാരികള്‍ കേരളത്തിന് 700 കോടിയുടെ സഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരന്താശ്വാസത്തിന് സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാട് മുന്‍ നിര്‍ത്തി ഈ സഹായം കേന്ദ്രം നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിന് ഔദ്യോഗികമായി സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍..

ഔദ്യോഗിക വിശദീകരണം
യുഎഇ സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണം വന്നതോടെ മുഖ്യമന്ത്രിക്കെതിരേയും സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി, മുഖ്യമന്ത്രി തോമസ് ഐസക് എന്നിവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

മുഖ്യമന്ത്രിക്കെതിരെ
പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയുണ്ടെങ്കില്‍ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം.

തോമസ് ഐസക്കും
പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും.

തീവ്രവാദികള്‍
അതേറ്റുപിടിച്ച് ജിഹാദികളും സി പി എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണവും. പ്രളയത്തെ തുടര്‍ന്ന് ജനങ്ങളില്‍ ഉയര്‍ന്നു വന്ന അസാധാരണമായ ഐക്യബോധം തകര്‍ക്കാനാണ് ഒരു വിഭാഗം തീവ്രവാദികള്‍ ഇതുവഴി ശ്രമിച്ചത്.

പ്രഖ്യാപനം
പ്രധാനമന്ത്രിയുടെ വാളില്‍ക്കയറി തീവ്രവാദികള്‍ അങ്ങേയറ്റം വൃത്തികെട്ട വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും.

പട്ടിയോടുപമിച്ച്
ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആര്‍ത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും.

മോദി വിരോധം
കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാള്‍ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം.

മാപ്പുപറയണം.
ഇതുകൊണ്ട് ആര്‍ക്കാ നേട്ടം. കുറച്ച് മതതീവ്രവാദികള്‍ക്കല്ലാതെ. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കില്‍ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങള്‍ മാപ്പുപറയണം.
ഫെയ്സ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്‍

പത്രസമ്മേളനത്തില്‍
പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അഹമ്മദ് അല്‍ ബന്ന
എന്നാല്‍ ഔദ്യോഗികമായി കേരളത്തിന് യുഎഇ സഹായ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നത്. യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് യുഎഇ കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഏതൊക്കെ തരത്തില്‍
കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരളത്തെ ഏതൊക്കെ തരത്തില്‍ സഹായിക്കാന്‍ സാധിക്കും എന്ന് ആലോചിക്കുന്നത് വേണ്ടിയാണ് ഈ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും ബന്ന പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications