പുത്തന്‍ പ്രതീക്ഷകളുമായി കേരളീയര്‍ക്ക് അതിജീവനത്തിന്റെ ഓണം; ആശംസകളുമായി നേതാക്കള്‍
മലയാളികളുടെ ആഘോഷങ്ങളില്‍ ഏറ്റവും വര്‍ണ്ണപ്പകിട്ടും ആഘോഷങ്ങള്‍ നിറഞ്ഞതുമാണ് ഓണം. ജാതി-മത ഭേതമന്യേ എല്ലാ ജനങ്ങളും ഓണം ആഘോഷിക്കുന്നു. എന്നാല്‍ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാപ്രളയം മലയാളികളുടെ ഓണാഘോഷത്തിന്റെ പകിട്ട് കുറച്ചു.
ആഘോഷങ്ങള്‍ മാറ്റിനിര്‍ത്തി അതിജീവനത്തിന്റേതായി ഈ വര്‍ഷത്തെ ഓണം കേരളീയര്‍ക്ക്. ദുരിതം സര്‍വ്വതും നഷ്ടപ്പെടുത്തിയെങ്കിലും കളികളും പാട്ടുകളുമായി പുതിയ പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണത്തെ വരവേറ്റു. പല ക്യാമ്പുകളിലും പൂക്കളവും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
രാഷ്ട്രപതി രാം നാഥ കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങയവര്‍ കേരളത്തിന് ഓണാശംസകള്‍ നേര്‍ന്നു.













Click it and Unblock the Notifications