കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഴ്‌സലോണയ്ക്ക് പിറകേ കേരളത്തിന് പിന്തുണയുമായി ലിവര്‍പൂളും; കേരളം അതിജീവിക്കും

  • By Desk
Google Oneindia Malayalam News

ബാഴ്‌സലോണയ്ക്ക് പുറമേ കേരളത്തിന് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമീയര്‍ ലീഗ് ക്ലബ് ലിവര്‍പൂളും. നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരെങ്കിലും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബ്ബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബുമായി ബന്ധപ്പെടാവുന്നതാണെന്ന് ലിവര്‍പുള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സഹായത്തിനുള്ള അക്കൗണ്ട് നമ്പറും ലിവര്‍പൂള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

<strong>തൊഴുകൈകളോടെ അപേക്ഷിക്കുകയാണ്; രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും സൈന്യത്തെ ഏല്‍പ്പിക്കുവെന്ന് ചെന്നിത്തല</strong>തൊഴുകൈകളോടെ അപേക്ഷിക്കുകയാണ്; രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും സൈന്യത്തെ ഏല്‍പ്പിക്കുവെന്ന് ചെന്നിത്തല

സ്പാനിഷ് ലീഗ് ടീമായ ബാഴ്സലോണ എഫ് സിയും കേരളത്തില്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പിന്തുണയുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ടീമിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ബാഴസലോണ കേരളത്തിനുള്ള പിന്തുണ അറിയിച്ചത്.

പ്രളയത്തില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ഡ പങ്കുചേരുന്നുവെന്നും ദുരിതത്തിലായ നാടിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ബാഴ്സലോണ പോസ്റ്റിലൂടെ വ്യക്തമാക്കി. നേരത്തെ മെല്‍ബണ്‍ എഫ്സിയും ജിറോണ എഫ്സിയും കേരളത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

fc

English summary
kerala floods2018; liverpool fc barca laliga declare solidarity with flood hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X