പ്രധാനമന്ത്രി പുറപ്പെട്ട ഹെലികോപ്റ്റര്‍ തിരിച്ചിറക്കി; കൊച്ചിയില്‍ ഉന്നതതല ചര്‍ച്ച
കൊച്ചി: പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ക്കശിക്കാന്‍ പുറപ്പെട്ട പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കി. പ്രതികൂല കാലവാസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി പുറപ്പെട്ട ഹെലികോപ്റ്റര്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.
പ്രധാനമന്ത്രിയോടൊപ്പം പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്ത്രാനം, റവന്യു മന്ത്രി ചന്ദ്രശേഖരനും പ്രധാനമന്ത്രികൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. നേവി ആസ്ഥാനത്തു നിന്ന് പുറപ്പെട്ട ഉടന്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയും സംഘവും കൊച്ചി നാവിക താവളത്തില്‍ തുടരുകയാണ്.













Click it and Unblock the Notifications