കേരളത്തിന് കൈത്താങ്ങുമായി റിലയന്‍സ് ഫൗണ്ടേഷന്‍; സംസ്ഥാനത്തിന് 71 കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ പ്രവഹിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറഞ്ഞു. ആലപ്പുഴ പള്ളിപ്പാട് എന്‍ടിപിസിയുടെ സമീപമുള്ള ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കിയതിന് പുറമെ 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതമായ ആറുജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിത അംബാനി വ്യക്തമാക്കി. കേരളം വൈവിധ്യ പൂര്‍ണ്ണമായ സംസ്ഥാനമാണെന്നും പരസ്പര സഹായത്തില്‍ ലോകത്തിനു തന്നെ മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാംപിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നോക്കികണ്ട അവര്‍ പലരുടേയും അരികിലെത്തി ആശ്വാസിപ്പിച്ചു. പ്രത്യേക ഹെലിക്കോപ്ടറില്‍ ആലപ്പുഴയില്‍ എത്തിയ അവര്‍ ഒരു മണിക്കൂറോളം ക്യാമ്പില്‍ ചിലവഴിച്ചു.

Recommended Video

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications