കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ നനച്ച് കളഞ്ഞേക്കാം, പക്ഷേ മലയാളിയുടെ ആത്മവീര്യത്തെ നനയ്ക്കില്ല

  • By Desk
Google Oneindia Malayalam News

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ജാതി-മതഭേദമന്യേ സര്‍വ്വരും ഒന്നായി ആഘോഷിക്കുന്ന ഉത്സവം. ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒന്നടങ്കം ഒരുങ്ങിയ ഘട്ടത്തിലായിരുന്നു നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയം കേരളത്തെ മുക്കികളഞ്ഞത്.

സമാനതകളില്ലാത്ത പ്രളയത്തിലും ഉരുള്‍പൊട്ടലുമായി മൂന്നൂറിലേറെ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു.വീടുകളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞു. ഓണത്തിനായി സാധനങ്ങള്‍ ശേഖരിച്ചുവെച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി അതെല്ലാം നശിച്ചു. എട്ടുലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് ഒന്നടങ്കം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

onam

ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചും അവര്‍ക്ക് പിന്തുണ നല്‍കിയും കേരള സമൂഹം ഒന്നടങ്കം ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങള്‍ ഇല്ലാതെ നടത്തുന്നതിലേക്കാണ് എത്തിനില്‍ക്കുന്നത്. എന്നാല്‍ ദുരന്തത്തില്‍ ദുഃഖിച്ചിരിക്കാതെ, ആത്മവീര്യം നഷ്ടപ്പെടാതെ, തോറ്റു പോയെന്ന് പ്രഖ്യാപിക്കാതെ. ഓണം ആഘോഷിക്കുക തന്നെ ചെയ്യണമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

ഇത്തരത്തിള്ളൊരു സന്ദേശം ട്വിറ്ററിലൂടെ പങ്കുവെച്ച ബിസിനസ് വേള്‍ഡ് മുന്‍ എഡിറ്റര്‍ ടോണി ജോസഫിന്റെ സന്ദേശത്തിന് വന്‍ സ്വീകാര്യതയാണ് ലെഭിക്കുന്നത്.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ...
ഓണമാണ് ശനിയാഴ്ച, ലോകത്തെവിടെ ആയിരുന്നാലും എല്ലാ മലയാളികളെയും ഒന്നിപ്പിക്കുന്ന ഉത്സവം. ഈ വര്‍ഷത്തെ പ്രളയം ആലോഷത്തിന്റെ അന്തരീക്ഷത്തെ നനച്ച് കളഞ്ഞേക്കാം, പക്ഷേ മലയാളിയുടെ ആത്മവീര്യത്തെ നനയ്ക്കില്ല. എന്ത് തന്നായാലും, ഓണം സന്തോഷത്തോടെയുള്ള തിരിച്ച് വരവാണ്.

English summary
kerala floods2018; After all, Onam is about a joyous comeback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X