ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടത് പ്രളയത്തിന് ഇടയാക്കി, സര്‍ക്കാറിന് വീഴ്ച്ച പറ്റി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ പ്രളയം രൂക്ഷമാക്കിയതിന് പിന്നില്‍ സര്‍ക്കാറിന്റെ അനാസ്ഥയെന്ന് ഉമ്മന്‍ചാണ്ടി. ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. ഇക്കാര്യം മാധ്യമങ്ങള്‍ പൂറത്തുകൊണ്ടു വന്നപ്പോഴാണ് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തോട്ടപ്പള്ള സ്പില്‍വേയിലെ കേടായ ഷട്ടര്‍ നേരെയാക്കാതിരുന്നത് സര്‍ക്കാറിന്റെ പാളിച്ചയാണ്. ഡാമിന്റെ മൂന്നാം ഫെയ്‌സിലെ മണ്ണ് ഇതുവരെ നീക്കം ചെയ്യാതിരുന്നതും അവിടങ്ങളിലെ ജലനിരപ്പ് താഴാതിരിക്കാനുള്ള പ്രധാന കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

.................................
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications