കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും: സജീ ചെറിയാന്റെ വാക്കുകളില്‍ കേരളം വിറങ്ങലിച്ച രാത്രി

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: മഹാദുരന്തത്തില്‍ നിന്ന് കേരളം പതിയെ പുറത്ത് കടക്കുന്നു എന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു കേരളത്തിന്റെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തിയത് പോലെ ചെങ്ങന്നൂര്‍ എംഎല്‍എ സജിചെറിയാന്റെ ഫോണ്‍കോളുകള്‍ ചാനല്‍ ഓഫീസുകുളിലേക്ക് എത്തിയത്. ഒരു മനുഷ്യന്‍ എത്രത്തോളം നിസ്സഹായനാവാന്‍ കഴിയും എന്നതിന്റെ ഉദാഹരമായിരുന്നു സജി ചെറിയാന്റെ കരിച്ചിലോടു കൂടിയ ആ വാക്കുകള്‍..

ഞങ്ങളെ ഒന്നു സഹായിക്ക്... എന്റെ നാട്ടുകാര് മരിച്ചുപോകും. എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകുമെന്ന് സജിചെറിയാന്‍ ചാനലുകളിലൂടെ വിളിച്ചു പറഞ്ഞപ്പോള്‍ സത്യത്തില്‍ കേരളം വിറങ്ങലിച്ചുപോയി. ചെങ്ങന്നൂരില്‍ ഒരു മാഹദുരന്തത്തെ കേരളം മുഖാമുഖം കാണുകയായിരുന്നു സജി ചെറിയാന്റെ വാക്കുകളിലൂടെ.

പിന്നീട് കേരളത്തിന്റെ ശ്രദ്ധമുഴുവന്‍ ചെങ്ങന്നൂരിലേക്ക് തിരിഞ്ഞു. ഉടന്‍ കുടുതല്‍ ബോട്ടുകളുമായി സൈന്യം രംഗത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും രാത്രിയിലെ വെളിച്ചക്കുറവ് കൂടുതല്‍ തടസ്സമായി നിന്നു. രാത്രിമുതല്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മാത്രമാണ് എയര്‍ലിഫ്റ്റിങ്ങ് വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്..

സജീ ചെറിയാന്‍റെ വാക്കുകള്‍..

"ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്... എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്...
പ്ലീസ്... പ്ലീസ്... പ്ലീസ്...."
ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ.

ചെങ്ങന്നൂരിൻറെ അവസ്ഥ സജി ചെറിയാൻറെ വാക്കുകളിലുണ്ട്.
കരച്ചിലു വരുന്നു...

Recommended Video

cmsvideo
മൂന്നു പേര്‍ ചെങ്ങന്നൂരില്‍ പിടഞ്ഞു മരിച്ചു
saji-
English summary
saji cheriyan says situation is critical in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X