കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയില്‍ ഷാര്‍ജയുടെ കൈത്താങ്ങ്; ആദ്യ ഘട്ടമായി കേരളത്തിന് 4 കോടി രൂപ സഹായം നല്‍കും

  • By Desk
Google Oneindia Malayalam News

പ്രളയദുരന്തം രൂക്ഷമായ കേരളത്തിന് കൈത്താങ്ങുമായി ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ക്കാന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി. കേരളത്തിന് ആദ്യഘട്ടമായി 4 കോടി രുപ ഷാര്‍ജ സഹായമായി നല്‍കും. യുഎഇ ക്രസന്റ് വഴി കേരളത്തില്‍ ജീവകാരുണ്യ സഹായം ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രളയക്കെടുതി രൂക്ഷമായ കേരളത്തെ സഹായിക്കാന്‍ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. വിഷയത്തില്‍ മലയാളികളുടെ ശ്രദ്ധ കൂടുതല്‍ ആവശ്യമായതിനാല്‍ ഇംഗ്ലീഷിനും അറബിക്കും പുറമേ മലയാളത്തിലും ശൈഖ് മുഹമ്മദ് വിഷയം ട്വീറ്റ് ചെയ്തു.

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തെ നേരിടാനും ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാനും യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അടിയന്തരസഹായം നല്‍കാന്‍ കമ്മിറ്റി രൂപവത്കരിച്ചതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.

ശൈഖ് മുഹമ്മദിന്റെ ട്വീറ്റിന്റെ പൂര്‍ണ്ണരൂപം

ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അല്‍ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍.

sharja

English summary
kerala floods 2018; sheikh muhammad lends hand support kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X