കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയിൽ 20000 കോടിയുടെ നഷ്ടമുണ്ടായതായി കേരളം... ചോദിച്ചത് 2000 കോടി.. കിട്ടിയത് 500 കോടി..

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
20000 കോടിയുടെ നഷ്ടമുണ്ടായതായി കേരളം | Oneindia Malayalam

പ്രളയദുരന്തം നേരിടുന്ന കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രത്തിന്റെ 500 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സഹായം പ്രഖ്യാപിച്ചത്. അടിയന്തര കേന്ദ്രസഹായമായി കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടത് 500 കോടിമാത്രമാണ്. ചേദിച്ചതിന്‍റെ നാലിലൊന്ന് മാത്രമാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. രാവിലെ പ്രളയബാധിത പ്രദേശങ്ങല്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി പുറപ്പെട്ടിരുന്നുവെങ്കിലും യാത്ര തടസ്സപ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊച്ചിയില്‍ ഉന്നതതല യോഗം ചേരുകയായിരുന്നു. ഈ യോഗത്തിലാണ് അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്.

ഉന്നതലയോഗം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തടസ്സപ്പെട്ട യാത്ര പുനരാരംഭിച്ചു.പ്രതികൂല കാലവാസ്ഥയെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി പുറപ്പെട്ട ഹെലികോപ്റ്റര്‍ രാവിലെ കൊച്ചി നാവിക വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. പ്രധാനമന്ത്രിയോടൊപ്പം പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യു മന്ത്രി ചന്ദ്രശേഖരനും പ്രധാനമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്.

centralfund
English summary
kerala floods2018; short relief fund of five hundred crore allotted for kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X